Join News @ Iritty Whats App Group

പെരുവംപറമ്പിലെ വീടുകൾ കുത്തിത്തുറന്ന് കവർച്ച ;പ്രതിയെ വീടുകളിലെത്തിച്ച് തെളിവെടുത്തു

പെരുവംപറമ്പിലെ വീടുകൾ കുത്തിത്തുറന്ന് കവർച്ച ;പ്രതിയെ വീടുകളിലെത്തിച്ച് തെളിവെടുത്തു


ഇരിട്ടി: പടിയൂർ പെരുവംപറമ്പിലെ രണ്ടു വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ഇരിക്കൂർ പോലീസ് തമിഴ്‌നാട്ടിലെ തേനിയിൽ വെച്ച് പിടികൂടി അറസ്റ്റ് ചെയ്ത പ്രതിയെ മോഷണം നടന്ന വീടുകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. താമരശ്ശേരി അമ്പായത്തോട് സ്വദേശി സഞ്ജയിനെ (20) ആണ് ഇയാൾ മോഷണം നടന്ന അശ്വതി വീട്ടിൽ രൂപാ രമേശ്, സമീപത്തെ ശ്രീവത്സം വീട്ടിൽ കെ.ടി. ബിന്ദു എന്നിവരുടെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.  

ഈ മാസം മൂന്നാം തീയതിയാണ് രൂപാ രമേശിന്റെയും ബിന്ദുവിന്റേയും വീട്ടിൽ ആളില്ലാത്ത സമയം നോക്കി കതക് കുത്തിത്തുറന്ന് മോഷണം നടത്തിയത്. രൂപ രമേശിന്റെ വീട്ടിൽ നിന്നും ആറര പവനോളം സ്വർണാഭരണങ്ങൾ കവർന്നു എന്നായിരുന്നു പരാതി. ഇരിക്കൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും തെളിവുകൾ ശേഖരിച്ച ശേഷം മോഷണം നടത്തി തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതി സഞ്ജയ്നെ തേനിയിൽ വച്ച് പിടികൂടുകായും ചെയ്തു.  
 പഴയ സാധനങ്ങൾ എടുക്കാൻ എന്ന വ്യാജേന വീടുകളിൽ എത്തുന്ന പ്രതി ആളില്ലാത്ത വീടുകൾ നോക്കിവെച്ച് രാത്രികാലങ്ങളിൽ മോഷണം നടത്തുകയും തമിഴ്‌നാട്ടിലേക്ക് മുങ്ങുകയുമാണ് രീതി. ഇയാളോടൊപ്പം മറ്റ് രണ്ടുപേരും ഉണ്ടെന്നാണ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇതേക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇരിക്കൂർ എസ്.ഐ. കെ.പി. അനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഷിജിത്ത്, നിജിൻ, ഷിനോജ് എന്നിവർ ചേർന്നാണ് പ്രതിയെ മോഷണം നടന്ന രണ്ട് വീടുകളിലും എത്തിച്ച് തെളിവെടുത്തത്.

Post a Comment

أحدث أقدم
Join Our Whats App Group