Join News @ Iritty Whats App Group

പ്രതിഷേധത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ നിയമവിരുദ്ധമായി പങ്കെടുപ്പിച്ചു; സിജെപി പ്രതിഷേധത്തിൽ റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ

പ്രതിഷേധത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ നിയമവിരുദ്ധമായി പങ്കെടുപ്പിച്ചു; സിജെപി പ്രതിഷേധത്തിൽ റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയിലെ ശിവാജി പാർക്കിൽ നടന്ന സി.ജെ.പി പ്രതിഷേധത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. പ്രതിഷേധത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ നിയമവിരുദ്ധമായി പങ്കെടുപ്പിച്ചെന്ന പരാതിയിലാണ് നടപടി. പൊലീസ് നടപടി തടയാൻ കുട്ടികളെ ഉപയോഗിച്ചെന്ന ആരോപണവും പരാതിയിലുണ്ട്.

വോട്ടർ പട്ടികയിലെ ക്രമക്കേടുകളും എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ് സി.ജെ.പി പ്രതിഷേധം സംഘടിപ്പിച്ചത്. പൊലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും ആയിരക്കണക്കിന് ആളുകൾ ശിവാജി പാർക്കിൽ പ്രതിഷേധത്തിൽ പങ്കെടുത്തു.

പ്രതിഷേധം കണക്കിലെടുത്ത് ശിവാജി പാർക്കിലും ദാദർ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഗ്യാനേഷ് കുമാർ രാജിവെക്കാത്ത പക്ഷം സമരം കൂടുതൽ ശക്തമാക്കുമെന്ന് സി.ജെ.പി നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group