Join News @ Iritty Whats App Group

നെടുമ്പാശ്ശേരി വാഹനാപകടം; 'പ്രതിയെ നിസ്സാര വകുപ്പുകള്‍ ചുമത്തി രക്ഷപ്പെടുത്താനുള്ള നീക്കങ്ങള്‍ നടന്നു': പൊലീസിനെതിരെ അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം രംഗത്ത്

നെടുമ്പാശ്ശേരി വാഹനാപകടം; 'പ്രതിയെ നിസ്സാര വകുപ്പുകള്‍ ചുമത്തി രക്ഷപ്പെടുത്താനുള്ള നീക്കങ്ങള്‍ നടന്നു': പൊലീസിനെതിരെ അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം രംഗത്ത്


നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ പൊലീസിനെതിരെ അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം രംഗത്ത്. പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് വിടുന്നതിന് കുടുംബം സ്വാധീനം ഉപയോഗിച്ചു എന്ന് ഗോപികയുടെ പിതാവിന്റെ സഹോദരൻ എം ആർ അനില്‍കുമാർ ആരോപിച്ചു.

മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഞങ്ങളുടെ സംശയങ്ങള്‍ മാറ്റാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

അത്യധികം മദ്യപിച്ച്‌ അമിതവേഗതയില്‍ കാറോടിച്ചവരാണ് അപകടം വരുത്തിവെച്ചതെന്നും, പ്രതികള്‍ക്ക് സ്വാധീനമുള്ളതിനാല്‍ നിയമവ്യവസ്ഥയില്‍ നിന്ന് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും കുടുംബം ആശങ്കപ്പെടുന്നു.

പാലക്കാട് മണ്ണാർക്കാട് എടക്കുറിശ്ശി സ്വദേശിയായ പ്രദീപ് കുമാറിന്റെ മകള്‍ ഗോപിക (21), വയനാട് സ്വദേശി ദേവിക (21), മംഗലാപുരം സ്വദേശി ഇയാസ് (21) എന്നിവരാണ് നൈറ്റ് ഷിഫ്റ്റ് ജോലിക്കിടയില്‍ ഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോള്‍ മിനി കൂപ്പർ കാറിടിച്ച്‌ മരിച്ചത്. ഓട്ടോ തൊഴിലാളിയായ അച്ഛന്റെയും സാധാരണക്കാരായ മാതാപിതാക്കളുടെയും കഷ്ടപ്പാടുകള്‍ കണ്ട്, പഠനത്തോടൊപ്പം ജോലി ചെയ്യുന്നതിനിടയിലാണ് ഗോപികയ്ക്ക് ഈ ദുരന്തം നേരിടേണ്ടിവന്നത്.

അപകടത്തിന് കാരണക്കാരനായ പ്രതിയെയും കൂട്ടുപ്രതികളെയും സംരക്ഷിക്കാൻ ഉന്നത സ്വാധീനങ്ങളും സാമ്പത്തിക ശേഷിയും ഉപയോഗിക്കപ്പെടുന്നുണ്ടെന്ന ഗുരുതരമായ ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. പ്രതിയെ ലോക്കപ്പിലടയ്ക്കുന്നതിന് പകരം ജുവനൈല്‍ ഹോമിലേക്ക് മാറ്റാനോ നിസ്സാര വകുപ്പുകള്‍ ചുമത്തി രക്ഷപ്പെടുത്താനോ ഉള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടോയെന്ന സംശയവും ബന്ധുക്കള്‍ പങ്കുവെക്കുന്നു. പ്രതികള്‍ക്കെതിരെ കർശനമായ കൊലക്കുറ്റം ചുമത്തണമെന്നും, പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തില്‍ നീതി അട്ടിമറിക്കപ്പെടരുതെന്നുമാണ് കുടുംബത്തിന്റെയും പൊതുസമൂഹത്തിന്റെയും ശക്തമായ ആവശ്യം.

Post a Comment

أحدث أقدم
Join Our Whats App Group