Join News @ Iritty Whats App Group

'അമ്മൂമ്മ മരിച്ചെന്ന വിവരം പോലും അറിയിക്കാനാകുന്നില്ല'; അഭിജീത്തിനെ പൊലീസ് തട്ടിക്കൊണ്ടുപോയെന്ന് സിജെപി

'അമ്മൂമ്മ മരിച്ചെന്ന വിവരം പോലും അറിയിക്കാനാകുന്നില്ല'; അഭിജീത്തിനെ പൊലീസ് തട്ടിക്കൊണ്ടുപോയെന്ന് സിജെപി


ദില്ലി: അഭിജീത് ദീപ്കെയെ പൊലീസ് തട്ടിക്കൊണ്ട് പോയെന്ന് സിജെപി. നേതാക്കളായ അഭിജിത്ത് ദീപ്കെ, സൗരവ്ദാസ്, അശുതോഷ് റാങ്ക എന്നീ മൂന്നുപേരുടെ കസ്റ്റഡിയെ സംബന്ധിച്ച് ഒരു വിവരവുമില്ലെന്ന് സിജെപി വക്താക്കൾ പറഞ്ഞു. കസ്റ്റഡി സംബന്ധിച്ച് പൊലീസ് ഒരു വിവരവും നൽകുന്നില്ല. മൂന്നുപേരും മൂന്ന് വ്യത്യസ്ത രഹസ്യകേന്ദ്രങ്ങളിലാണെന്നും സിജെപി വക്താക്കൾ വ്യക്തമാക്കി. അഭിജിത്തിന്റെ അമ്മൂമ്മ മരിച്ചെന്ന വാര്‍ത്ത പോലും അറിയിക്കാനാകുന്നില്ല. എവിടെയാണ് അഭിജിത് ഉള്ളതെന്ന് അറിയിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. വിമാനത്താവളത്തിൽനിന്ന് രാവിലെ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചാണ് അഭിജീത്ത് ദീപ്കെയെ പുറത്തേക്ക് എത്തിച്ചത്.

എങ്ങോട്ടാണ് സിജെപി നേതാക്കളെ മാറ്റിയത് എന്ന് പൊലീസ് വ്യക്തമാക്കുന്നില്ലെന്നും ഇവർ ആരോപിച്ചു. അമ്മൂമ മരിച്ചതിനാൽ അഭീജിത്ത് ദീപ്കയെ മഹാരാഷ്ട്രയിലേക്ക് തിരികെ പോകാൻ ദില്ലി പൊലീസ് അനുമതി നൽകിയതായി വാർത്തകൾ വന്നിരുന്നു. സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായെത്തിയ ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധിയെ കസ്റ്റഡിയിലെടുത്തിരുന്നു. മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോകവേയാണ് പൊലീസ് നടപടി. സിജെപി പ്രവർത്തകരെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമെന്ന് സോനം വാങ് ചുക്ക് മുന്നറിയിപ്പ് നൽകി. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. പ്രവർത്തകരെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമോ പദയാത്രയോ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group