ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യത്തിൽ ദില്ലി ഇന്നും പ്രക്ഷുബ്ധമാകും; വൈകീട്ട് ജന്തർമന്തറിലേക്ക് സിറ്റിസൺ മാർച്ച് എന്ന പേരിൽ പ്രതിഷേധത്തിന് ആഹ്വാനം
ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരം ശക്തമാക്കുന്നു. ഇന്ന് വൈകിട്ട് ഇന്ത്യാ ഗേറ്റ് പരിസരത്ത് നിന്ന് ജന്തർ മന്തറിലേക്ക് സിറ്റിസൻ മാർച്ച് എന്ന പേരിൽ പ്രതിഷേധത്തിന് സാമൂഹിക മാധ്യമങ്ങളിൽ ആഹ്വാനം ഉയർന്നിട്ടുണ്ട്. ഇന്നലെ നടന്ന പ്രതിഷേധത്തിൽ പ്രതിഷേധക്കാർക്ക് പുറമേ മാധ്യമപ്രവർത്തകരെ അടക്കം പൊലീസ് മർദിച്ചു എന്ന് ആരോപിച്ചാണ് ഇന്നത്തെ പ്രതിഷേധം.
ചൊവ്വാഴ്ചയാണ് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. പത്താം തീയതി സിജെപിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധത്തിന് ആഹ്വാനം നൽകിയിട്ടുണ്ട്. എന്നാൽ, നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ പ്രതിഷേധത്തിനായി ജന്തർ മന്തറിലേക്ക് ആരെയും കടത്തിവിടില്ല എന്ന നിലപാടിലാണ് ദില്ലി പൊലീസ്.
إرسال تعليق