Join News @ Iritty Whats App Group

പൊലീസ്- യൂത്ത് കോണ്‍ഗ്രസ് ആക്രമണം, സംസ്ഥാന വ്യാപകമായി ഇന്ന് എസ്‌എഫ്‌ഐയുടെ പഠിപ്പ് മുടക്ക്

പൊലീസ്- യൂത്ത് കോണ്‍ഗ്രസ് ആക്രമണം, സംസ്ഥാന വ്യാപകമായി ഇന്ന് എസ്‌എഫ്‌ഐയുടെ പഠിപ്പ് മുടക്ക്


തിരുവനന്തപുരം: എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് നടത്തുമെന്ന് എസ്‌എഫ്‌ഐ.

തിരുവനന്തപുരത്ത് പൊലീസ് - യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് എസ്‌എഫ്‌ഐ നേതാക്കള്‍ ആരോപിച്ചു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ കടന്നുകയറി എസ്‌എഫ്‌ഐ വിദ്യാര്‍ഥികള്‍ക്ക് നേരെ ഏകപക്ഷീയവും അതിക്രൂരവുമായ ആക്രമണമാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. എസ്‌എഫ്‌ഐക്കാരുടെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവുമുണ്ടായില്ല.

ഹോസ്റ്റലിനുള്ളിലുള്ള വിദ്യാര്‍ഥികള്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണം ആസൂത്രിതമാണ്. പല ഘട്ടങ്ങളിലും കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവുയുമെല്ലാം യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ ലക്ഷ്യമിട്ടിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായുള്ള ആക്രമണമാണ് ഇവിടെ നടന്നത്. അക്രമികളുടെ കയ്യിലുണ്ടായിരുന്ന തീപ്പന്തം ഹോസ്റ്റലിനുള്ളിലേക്ക് എറിയുകയായിരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group