Join News @ Iritty Whats App Group

സ്മി​ത് മ​ച്ചാ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യി​ട്ട് വി​മാ​നം റാ​ഞ്ചി ടെ​ൽ അ​വീ​വി​ലെ കെ​ട്ടി​ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചി​റ​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടു; ല​ക്ഷ്യ​മി​ട്ട​ത് 9/11 മോ​ഡ​ൽ ഭീ​ക​രാ​ക്ര​മ​ണം


സ്മി​ത് മ​ച്ചാ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യി​ട്ട് വി​മാ​നം റാ​ഞ്ചി ടെ​ൽ അ​വീ​വി​ലെ കെ​ട്ടി​ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചി​റ​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടു; ല​ക്ഷ്യ​മി​ട്ട​ത് 9/11 മോ​ഡ​ൽ ഭീ​ക​രാ​ക്ര​മ​ണം


ദു​ബാ​യി: ഫ്ലൈ​ദു​ബാ​യ് അ​ട്ടി​മ​റി​ശ്ര​മ​ക്കേ​സി​ൽ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. വി​മാ​നം റാ​ഞ്ചി 9/11 മാ​തൃ​ക​യി​ലു​ള്ള ഭീ​ക​രാ​ക്ര​മ​ണ​ത്തി​നാ​ണ് കോ-​പൈ​ല​റ്റ് ഹ​മ്മാം അ​ൽ-​ഹ​മ്മാ​മി പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കോ​ക്‌​പി​റ്റി​ൽ ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​റി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. തു​ട​ർ​ന്ന് വി​മാ​നം റാ​ഞ്ചി ടെ​ൽ അ​വീ​വി​ലെ കെ​ട്ടി​ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചി​റ​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​തെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം വെ​ളി​പ്പെ​ടു​ത്തി.

ഒ​മാ​ൻ പൗ​ര​നാ​യ അ​ൽ-​ഹ​മ്മാ​മി ഒ​റ്റ​യ്ക്കാ​ണ് ആ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നാ​ണ് ഇ​സ്ര​യേ​ലി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ൽ. ക്യാ​പ്റ്റ​നെ ആ​ക്ര​മി​ച്ച​ശേ​ഷം വി​മാ​നം സാ​ധാ​ര​ണ നി​ല​യി​ൽ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​യി​രു​ന്നു ഉ​ദ്ദേ​ശി​ച്ച​തെ​ന്ന് യു​എ​ഇ​യി​ൽ അ​റ​സ്റ്റി​ലാ​യ അ​ൽ-​ഹ​മ്മാ​മി അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ബെ​ൻ ഗു​രി​യോ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗി​ന് അ​നു​മ​തി നേ​ടി​യ ശേ​ഷം വി​മാ​ന​ത്താ​വ​ള​ത്തി​ലെ കെ​ട്ടി​ട​ത്തി​ലേ​ക്കോ മ​റ്റ് വി​മാ​ന​ങ്ങ​ളി​ലേ​ക്കോ ഇ​ടി​പ്പി​ക്കാ​നും പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്നു. വി​മാ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി ജോ​ർ​ദാ​ന് മു​ക​ളി​ലൂ​ടെ പ​റ​ക്കു​ന്ന സ​മ​യ​മാ​ണ് ഇ​യാ​ൾ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

സം​ശ​യം ഒ​ഴി​വാ​ക്കു​ന്ന​തി​നും ആ​ക്ര​മ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സ​മ​യം ല​ഭി​ക്കു​ന്ന​തി​നു​മാ​യി​രു​ന്നു ഈ ​സ​മ​യ​ക്ര​മ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ജൂ​ലൈ​യി​ലും അ​ൽ-​ഹ​മ്മാ​മി ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ടി​രു​ന്നെ​ങ്കി​ലും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​നു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തെ തു​ട​ർ​ന്ന് അ​വ​സാ​ന നി​മി​ഷം പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചു​വെ​ന്നും സൂ​ച​ന​യു​ണ്ട്.

ഫ്ലൈ​ദു​ബാ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന കാ​ല​യ​ള​വി​ൽ ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കി​ടെ അ​ൽ-​ഹ​മ്മാ​മി ബെ​ൻ ഗു​രി​യോ​ൺ വി​മാ​ന​ത്താ​വ​ളം പ​ല​ത​വ​ണ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ജൂ​ണി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ആ​ക്ര​മ​ണ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

ഫ്ലൈ​ദു​ബാ​യ് ആ​ക്ര​മ​ണ​ശ്ര​മം: അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ സു​ര​ക്ഷ പ​രി​ശോ​ധി​ച്ച് ഇ​സ്ര​യേ​ൽ

ടെ​ൽ അ​വീ​വ്: ദു​ബാ​യി​ൽ നി​ന്ന് ടെ​ൽ അ​വീ​വി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഫ്ലൈ​ദു​ബാ​യ് വി​മാ​ന​ത്തി​ന് നേ​രെ ഒ​മാ​നി സ​ഹ​പൈ​ല​റ്റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ശ്ര​മ​ത്തെ തു​ട​ർ​ന്ന്, ഇ​സ്ര​യേ​ലി​ലേ​ക്കു​ള്ള അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ സു​ര​ക്ഷ സ​മ​ഗ്ര​മാ​യി പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ഉ​ത്ത​ര​വി​ട്ടു.

ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​നെ കു​ത്തി​വീ​ഴ്ത്തി​യ ശേ​ഷം വി​മാ​നം ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച ഈ ​സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഇ​സ്ര​യേ​ലി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​വും അ​ന്വേ​ഷ​ണ​ത്തി​നാ​യു​ള്ള ആ​വ​ശ്യ​ങ്ങ​ളും ശ​ക്ത​മാ​യി​ട്ടു​ണ്ട്.​വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​മാ​നി പൈ​ല​റ്റി​ന് ഇ​സ്ര​യേ​ലു​മാ​യി ഔ​ദ്യോ​ഗി​ക ന​യ​ത​ന്ത്ര​ബ​ന്ധ​മി​ല്ലാ​ത്ത രാ​ജ്യ​ത്തു​നി​ന്നു​ള്ള​യാ​ളാ​യി​ട്ടും എ​ങ്ങ​നെ അ​നു​മ​തി ല​ഭി​ച്ചു എ​ന്ന​തി​നെ​ച്ചൊ​ല്ലി രാ​ഷ്ട്രീ​യ പോ​ര് രൂ​ക്ഷ​മാ​ണ്.

സു​ര​ക്ഷാ വീ​ഴ്ച​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം മൊ​സാ​ദ്, ഷി​ൻ ബെ​റ്റ് എ​ന്നീ ഏ​ജ​ൻ​സി​ക​ളി​ലാ​ണെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി മി​രി റെ​ഗെ​വ് പ്ര​തി​രോ​ധി​ച്ചെ​ങ്കി​ലും, പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളാ​യ യാ​യ​ർ ലാ​പി​ഡ്, ഗാ​ഡി ഐ​സ​ൻ​കോ​ട്ട് എ​ന്നി​വ​ർ ഇ​തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. സു​ര​ക്ഷാ വീ​ഴ്ച​ക​ൾ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണെ​ന്നും ഗ​താ​ഗ​ത മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​റി​നെ പ്ര​ശം​സി​ച്ച് നെ​ത​ന്യാ​ഹു

അ​ബു​ദാ​ബി: ദു​ബാ​യി​ൽ​നി​ന്നു ടെ​ൽ അ​വീ​വി​ലേ​ക്ക് പ​റ​ന്ന ഫ്ലൈ ​ദു​ബാ​യ് വി​മാ​നം ത​ക​ർ​ക്കാ​ൻ സ​ഹ​പൈ​ല​റ്റ് ന​ട​ത്തി​യ ഭീ​ക​രാ​ക്ര​മ​ണ​ശ്ര​മം ചെ​റു​ത്തു​തോ​ൽ​പ്പി​ച്ച ഇ​ന്ത്യ​ൻ പൈ​ല​റ്റ് ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​റി​നെ (38) പ്ര​ശം​സി​ച്ച് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് അ​ബു​ദാ​ബി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സ്മി​ത് മ​ച്ചാ​റു​മാ​യി നെ​ത​ന്യാ​ഹു ഫോ​ണി​ൽ സം​സാ​രി​ച്ചു.
സ്മി​ത് മ​ച്ചാ​റി​നെ ”ലോ​ക​ത്തി​ന്‍റെ മു​ഴു​വ​ൻ വീ​ര​നാ​യ​ക​ൻ” എ​ന്നു വി​ശേ​ഷി​പ്പി​ച്ച നെ​ത​ന്യാ​ഹു, അ​ദ്ദേ​ഹ​ത്തെ​യും ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ഇ​സ്ര​യേ​ലി​ന്‍റെ സ്വാ​ത​ന്ത്ര്യ​ദി​ന ച​ട​ങ്ങി​ൽ തി​രി തെ​ളി​ക്കു​ന്ന​തി​നാ​യി ക്ഷ​ണി​ച്ചു.


‘നി​ങ്ങ​ൾ ഇ​സ്ര​യേ​ലി​ന്‍റെ​യും ഇ​ന്ത്യ​യു​ടെ​യും മാ​ത്ര​മ​ല്ല, ലോ​ക​ത്തി​ന്‍റെ മു​ഴു​വ​ൻ വീ​ര​നാ​യ​ക​നാ​ണ്. അ​സാ​ധ്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും നി​ങ്ങ​ൾ കാ​ണി​ച്ച ധൈ​ര്യ​വും സ​മ​ചി​ത്ത​ത​യും ആ​യി​ര​ക്ക​ണ​ക്കി​നു ജീ​വ​നു​ക​ളെ​യാ​ണ് ര​ക്ഷി​ച്ച​ത്’ -നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. സാ​ധാ​ര​ണ​യാ​യി ഇ​സ്ര​യേ​ൽ പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം ന​ൽ​കു​ന്ന ആ​ദ​ര​വാ​ണ് ഇ​ത്ത​വ​ണ സ്മി​തി​നും പ്ര​ധാ​ന​മ​ന്ത്രി മോ​ദി​ക്കും ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
ആ​ക്ര​മ​ണ​ത്തി​നു​മു​മ്പ് സ​ഹ​പൈ​ല​റ്റ് പ്രാ​ർ​ഥി​ക്കാ​ൻ സ​മ​യം ചോ​ദി​ച്ചി​രു​ന്നു​വെ​ന്നും പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം പെ​ട്ടെ​ന്നു ത​ന്‍റെ ത​ല​യ്ക്കു പി​ന്നി​ൽ ശ​ക്ത​മാ​യ അ​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സ്മി​ത് ഓ​ർ​ത്തെ​ടു​ത്തു. വി​മാ​ന​ത്തി​ന് എ​ന്തോ ത​ക​രാ​ർ സം​ഭ​വി​ച്ചു​വെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​തെ​ങ്കി​ലും തു​ട​ർ​ച്ച​യാ​യി ആ​ക്ര​മ​ണം ഉ​ണ്ടാ​യ​പ്പോ​ഴാ​ണ് കൂ​ടെ​യു​ള്ള സ​ഹ​പൈ​ല​റ്റാ​ണ് ആ​ക്ര​മി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​യ​ത്. കാ​ഴ്ച മ​ങ്ങു​ക​യും വി​മാ​നം കു​ത്ത​നെ താ​ഴേ​ക്കു പ​തി​ക്കാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് അ​വ​സാ​ന ശ്ര​മ​മെ​ന്ന നി​ല​യി​ൽ സ​ർ​വ​ശ​ക്തി​യു​മെ​ടു​ത്ത് വാ​തി​ൽ തു​റ​ന്ന​തെ​ന്ന് സ്മി​ത് വ്യ​ക്ത​മാ​ക്കി.

എ​ൻ​ജി​നു​ക​ൾ ഓ​ഫാ​ക്കാ​ൻ സ​ഹ​പൈ​ല​റ്റ് ശ്ര​മി​ച്ചു

ദു​ബാ​യ്: ഒ​മാ​നി സ​ഹ​പൈ​ല​റ്റ് ഹ​മ്മാം അ​ൽ ഹ​മ്മാ​മി, ഫ്ലൈ ​ദു​ബാ​യ് വി​മാ​ന​ത്തി​ന്‍റെ എ​ൻ​ജി​നു​ക​ൾ ഓ​ഫ് ചെ​യ്യാ​ൻ ശ്ര​മി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഇ​റ്റാ​ലി​യ​ൻ പ​ത്ര​മാ​യ കോ​റി​യ​റെ ദെ​ല്ല സെ​റ​യാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. വി​മാ​ന​ത്തി​ന്‍റെ ക്യാ​പ്റ്റ​നാ​യ സ്മി​ത് മ​ച്ചാ​റി​നെ വ​ധി​ച്ച്, വി​മാ​നം ടെ​ൽ അ​വീ​വി​ലേ​ക്കു പ​റ​ത്തി അ​വി​ട​ത്തെ വ​ൻ​കി​ട കെ​ട്ടി​ട​ത്തി​ൽ ഇ​ടി​ച്ചി​റ​ക്കാ​നാ​യി​രു​ന്നു അ​ൽ ഹ​മ്മാ​മി​യു​ടെ പ്രാ​ഥ​മി​ക പ​ദ്ധ​തി​യെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.


കോ​ക്പി​റ്റി​നു​ള്ളി​ൽ പ്രാ​ർ​ഥി​ക്കാ​ൻ അ​നു​വാ​ദം ചോ​ദി​ച്ച​ശേ​ഷം, പി​ന്നി​ലൂ​ടെ ചെ​ന്ന് ക്രാ​ഷ് ആ​ക്സ് ഉ​പ​യോ​ഗി​ച്ചാ​ണ് അ​ൽ ഹ​മ്മാ​മി ക്യാ​പ്റ്റ​ൻ സ്മി​ത് മ​ച്ചാ​റി​നെ ആ​ക്ര​മി​ച്ച​ത്.


ടെ​ൽ അ​വീ​വി​ലേ​ക്കു വി​മാ​നം കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നു മ​ന​സി​ലാ​യ​തോ​ടെ, അ​ൽ ഹ​മ്മാ​മി വി​മാ​നം മ​രു​ഭൂ​മി​യി​ൽ ഇ​ടി​ച്ചി​റ​ക്കാ​ൻ ശ്ര​മി​ച്ചു. ഓ​ട്ടോ​പൈ​ല​റ്റ് സം​വി​ധാ​നം ഓ​ഫ് ചെ​യ്ത ശേ​ഷം ക​ൺ​ട്രോ​ൾ സ്റ്റി​ക്ക് മു​ന്നോ​ട്ടു ത​ള്ളി​യ​തോ​ടെ 30 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ വി​മാ​നം 17,000 അ​ടി​യോ​ളം താ​ഴേ​ക്ക് പ​തി​ച്ചു. ഇ​തി​നി​ടെ എ​ൻ​ജി​നു​ക​ളി​ലേ​ക്കു​ള്ള ഇ​ന്ധ​ന വി​ത​ര​ണം ത​ട​സ​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ൽ സ്വി​ച്ചു​ക​ൾ ഓ​ഫ് ചെ​യ്യാ​ൻ സ​ഹ​പൈ​ല​റ്റ് ശ്ര​മി​ച്ച​താ​ണ് വി​മാ​ന​ത്തി​നു​ള്ളി​ലെ എ​മ​ർ​ജ​ൻ​സി ലൈ​റ്റു​ക​ൾ തെ​ളി​യാ​ൻ കാ​ര​ണ​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

ല​ക്ഷ്യ​മി‌​ട്ട​ത് വി​മാ​നം ത​ക​ർ​ക്കാ​ൻ; മ​ര​ണ​ത്തെ ഭ​യ​മി​ല്ലെ​ന്നും പ്ര​തി ഹ​മ്മാ​മി


ദു​ബാ​യ്: ദു​ബാ​യി​ൽ​നി​ന്നു ടെ​ൽ അ​വീ​വി​ലേ​ക്കു പ​റ​ന്ന ഫ്ലൈ ​ദു​ബാ​യ് വി​മാ​നം ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ ഒ​മാ​ൻ സ്വ​ദേ​ശി​യാ​യ സ​ഹ​പൈ​ല​റ്റ് ഹ​മാം അ​ൽ ഹ​മ്മാ​മി (29) കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. വി​മാ​നം ത​ക​ർ​ക്കാ​നാ​യി​രു​ന്നു ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും ത​നി​ക്കു മ​ര​ണ​ത്തെ ഭ​യ​മി​ല്ലെ​ന്നും ഇ​യാ​ൾ സൗ​ദി അ​റേ​ബ്യ​യി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ടു വെ​ളി​പ്പെ​ടു​ത്തി​യ​താ​യി വാ​ൾ സ്ട്രീ​റ്റ് ജേ​ർ​ണ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.


സൗ​ദി​യി​ൽ​നി​ന്ന് നി​ല​വി​ൽ ഇ​യാ​ളെ യു​എ​ഇ​യി​ലെ​ത്തി​ച്ചു വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഒ​മാ​ൻ പൗ​ര​ന്‍റെ​യും സി​റി​യ​ൻ പൗ​ര​യാ​യ അ​മ്മ​യു​ടെ​യും മ​ക​നാ​യ ഹ​മ്മാ​മി യു​എ​ഇ​യി​ലാ​ണു ജ​നി​ച്ച​ത്. സി​റി​യ​ൻ ആ​ഭ്യ​ന്ത​ര​യു​ദ്ധ​കാ​ല​ത്ത് സി​റി​യ​യി​ൽ ക​ഴി​ഞ്ഞി​രു​ന്നു. ഇ​വി​ടെ​വ​ച്ചാ​ണു തീ​വ്ര​വാ​ദ ആ​ശ​യ​ങ്ങ​ളി​ലേ​ക്ക് ആ​കൃ​ഷ്‌​ട​നാ​യ​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. ഒ​മാ​ൻ എ​യ​റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സ​മ​യ​ത്ത് തീ​വ്ര​വാ​ദ വെ​ബ്‌‌​സൈ​റ്റു​ക​ൾ പ​തി​വാ​യി സ​ന്ദ​ർ​ശി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​യാ​ളെ വി​മാ​നം പ​റ​ത്തു​ന്ന​തി​ൽ​നി​ന്ന് ഒ​മാ​ൻ വി​ല​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് തീ​വ്ര​വാ​ദ ആ​ശ​യ​ങ്ങ​ളി​ൽ​നി​ന്നു മു​ക്ത​നാ​ക്കാ​നു​ള്ള കൗ​ൺ​സ​ലിം​ഗി​നു​ശേ​ഷം ഇ​യാ​ൾ​ക്കു ഡെ​സ്ക് ജോ​ലി ന​ൽ​കു​ക​യാ​യി​രു​ന്നു.


എ​ന്നാ​ൽ ഇ​തി​നു​ശേ​ഷം ഇ​യാ​ൾ ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ഫ്ലൈ ​ദു​ബാ​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഒ​മാ​നി​ൽ വി​ല​ക്കു​ണ്ടാ​യി​രു​ന്ന ഇ​യാ​ൾ​ക്കു വി​മാ​ന​ക്ക​മ്പ​നി എ​ങ്ങ​നെ ജോ​ലി ന​ൽ​കി​യെ​ന്ന​തി​ൽ വ​ൻ സു​ര​ക്ഷാ​വീ​ഴ്ച ആ​രോ​പി​ക്ക​പ്പെ​ടു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ വി​ദേ​ശ ബ​ന്ധ​ങ്ങ​ൾ ഉ​ണ്ടോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ യു​എ​ഇ, സൗ​ദി, ഇ​സ്ര​യേ​ൽ ഏ​ജ​ൻ​സി​ക​ൾ സം​യു​ക്ത​മാ​യി അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

സ​ഹ​പൈ​ല​റ്റി​നെ പ്ര​ശം​സി​ച്ച് അ​ൽ​ക്വ​യ്ദ
ഫ്ലൈ ​ദു​ബാ​യ് വി​മാ​നം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച ഒ​മാ​നി സ​ഹ​പൈ​ല​റ്റി​ന്‍റെ ന​ട​പ​ടി​യെ പ്ര​ശം​സി​ച്ച് ഭീ​ക​ര​സം​ഘ​ട​ന​യാ​യ അ​ൽ​ക്വ​യ്ദ. അ​മേ​രി​ക്ക​ൻ, ഇ​സ്രേ​ലി വി​മാ​ന​ങ്ങ​ൾ​ക്കു​നേ​രേ ഇ​നി​യും ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ സം​ഘ​ട​ന ആ​ഹ്വാ​നം ചെ​യ്തു. അ​ൽ​ക്വ​യ്ദ​യു​ടെ യെ​മ​ൻ ഘ​ട​ക​മാ​യ എ​ക്യു​എ​പി ത​ങ്ങ​ളു​ടെ പ്ര​തി​വാ​ര​പ​ത്രി​ക​യാ​യ അ​ൽ ബ​യാ​നി​ലൂ​ടെ​യാ​ണ് പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി​യ​ത്.
‘സെ​പ്റ്റം​ബ​ർ 11നും ​സെ​പ്റ്റം​ബ​ർ 30നും ​ഇ​ട​യി​ൽ’​എ​ന്ന ത​ല​ക്കെ​ട്ടോ​ടെ പ്ര​സി​ദ്ധീ​ക​രി​ച്ച മു​ഖ​പ്ര​സം​ഗ​ത്തി​ൽ, 2001 സെ​പ്റ്റം​ബ​ർ 11ലെ ​വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​ർ ആ​ക്ര​മ​ണ​ത്തി​ന്‍റെ​യും സെ​പ്റ്റം​ബ​ർ 30ന് ​ദു​ബാ​യി​ൽ​നി​ന്ന് ടെ​ൽ അ​വീ​വി​ലേ​ക്കു പോ​യ ഫ്ലൈ ​ദു​ബാ​യ് വി​മാ​ന​ത്തി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


‘യു​ദ്ധം ഇ​നി​യും അ​വ​സാ​നി​ച്ചി​ട്ടി​ല്ല. ഇ​സ്‌​ലാം വി​രു​ദ്ധ ശ​ക്തി​ക​ളു​ടെ​യും സ​യ​ണി​സ്റ്റു​ക​ളു​ടെ​യും അ​മേ​രി​ക്ക​ക്കാ​രു​ടെ​യും വി​മാ​ന​ങ്ങ​ൾ ഇ​പ്പോ​ഴും ആ​കാ​ശ​ത്ത് പ​റ​ക്കു​ന്നു​ണ്ട്. സെ​പ്റ്റം​ബ​ർ 11ലും ​സെ​പ്റ്റം​ബ​ർ 30ലും ​തെ​ളി​യി​ക്ക​പ്പെ​ട്ട​തു​പോ​ലെ അ​വ ഇ​നി​യും ആ​ക്ര​മി​ക്ക​പ്പെ​ടാം’-​അ​റ​ബി​യി​ൽ എ​ഴു​തി​യ മു​ഖ​പ്ര​സം​ഗ​ത്തി​ൽ പ​റ​യു​ന്നു.

സു​ര​ക്ഷാ​വീ​ഴ്ച​യി​ൽ പ​ര​സ്പ​രം പ​ഴി​ചാ​രി ഇ​സ്ര​യേ​ലും യു​എ​ഇ​യും
ടെ​ൽ അ​വീ​വ്: ദു​ബാ​യി​ൽ​നി​ന്ന് ഇ​സ്ര​യേ​ലി​ലേ​ക്കു പ​റ​ന്ന ഫ്ലൈ ​ദു​ബാ​യ് വി​മാ​നം ത​ക​ർ​ക്കാ​ൻ സ​ഹ​പൈ​ല​റ്റ് ന​ട​ത്തി​യ ഭീ​ക​രാ​ക്ര​മ​ണ ശ്ര​മ​ത്തി​ൽ വ​ൻ സു​ര​ക്ഷാ​വീ​ഴ്ച ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും പൂ​ർ​ണ വി​വ​ര​ങ്ങ​ൾ (പേ​ര്, പൗ​ര​ത്വം എ​ന്നി​വ​യു​ൾ​പ്പ​ടെ) വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് മു​ന്പു​ത​ന്നെ യു​എ​ഇ ഇ​സ്ര​യേ​ലി​നു കൈ​മാ​റി​യി​രു​ന്നു​വെ​ന്ന് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ളി​പ്പെ​ടു​ത്തി. ഇ​തോ​ടെ തീ​വ്ര​വാ​ദ പ​ശ്ചാ​ത്ത​ല​മു​ള്ള പൈ​ല​റ്റി​നെ തി​രി​ച്ച​റി​യു​ന്ന​തി​ൽ വ​ലി​യ വീ​ഴ്ച സം​ഭ​വി​ച്ച​തി​നെ​ച്ചൊ​ല്ലി ആ​രോ​പ​ണ-​പ്ര​ത്യാ​രോ​പ​ണ​ങ്ങ​ൾ ശ​ക്ത​മാ​യി.


തീ​വ്ര​വാ​ദ നി​ല​പാ​ടു​ക​ളു​ടെ പേ​രി​ൽ സ്വ​ന്തം രാ​ജ്യ​മാ​യ ഒ​മാ​ൻ വി​മാ​നം പ​റ​ത്തു​ന്ന​തി​ൽ​നി​ന്ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ സ​ഹ​പൈ​ല​റ്റ് ഹ​മാം അ​ൽ ഹ​മ്മാ​മി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​സ്ര​യേ​ലു​മാ​യി ന​യ​ത​ന്ത്ര​ബ​ന്ധ​മി​ല്ലാ​ത്ത ഒ​മാ​നി​ലെ പൗ​ര​നാ​യ ഇ​യാ​ൾ ഇ​സ്ര​യേ​ൽ പൗ​ര​ന്മാ​രു​മാ​യി പ​റ​ന്ന വി​മാ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​ൻ എ​ങ്ങ​നെ അ​നു​വ​ദി​ക്ക​പ്പെ​ട്ടു എ​ന്ന​തി​ൽ ഇ​നി​യും വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.
അ​തി​നി​ടെ, ഇ​സ്ര​യേ​ലി​ലെ ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ ഏ​ജ​ൻ​സി​യാ​യ ഷി​ൻ ബെ​റ്റും ട്രാ​ൻ​സ്പോ​ർ​ട്ട് മ​ന്ത്രാ​ല​യ​വും സു​ര​ക്ഷാ​പ​രി​ശോ​ധ​ന​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തെ​ച്ചൊ​ല്ലി പ​ര​സ്പ​രം പ​ഴി​ചാ​രു​ക​യാ​ണ്. വി​ദേ​ശ വി​മാ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കേ​ണ്ട​തു ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​മാ​ണെ​ന്ന് ഷി​ൻ ബെ​റ്റ് ആ​രോ​പി​ച്ച​പ്പോ​ൾ, അ​ത്ത​രം പ​ട്ടി​ക​ക​ളോ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​ക​ളോ ത​ങ്ങ​ൾ​ക്കു ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ട്രാ​ൻ​സ്പോ​ർ​ട്ട് മ​ന്ത്രി മി​രി റെ​ഗെ​വ് പ്ര​തി​ക​രി​ച്ചു.


ഇ​സ്ര​യേ​ലു​മാ​യി ന​യ​ത​ന്ത്ര​ബ​ന്ധ​മി​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രാ​യ പൈ​ല​റ്റു​മാ​ർ വി​മാ​നം പ​റ​ത്തു​ന്ന​ത് ത​ട​യാ​ൻ വി​ദേ​ശ വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി ക​രാ​റു​ക​ളു​ണ്ടെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി. യു​എ​ഇ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​മ്പോ​ഴും ഇ​ത്ത​രം അ​ന്താ​രാ​ഷ്‌​ട്ര സു​ര​ക്ഷാ​പ​രി​ശോ​ധ​ന​ക​ളി​ലെ അ​പ​കാ​ത​ക​ൾ വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ വ​ൻ ആ​ശ​ങ്ക​യ്ക്കു വ​ഴി​വ​ച്ചി​ട്ടു​ണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group