Join News @ Iritty Whats App Group

'കണ്ണേ കരളേ പിണറായി', ദില്ലി പൊലീസിന്‍റെ 8 മണിക്കൂർ കസ്റ്റഡിക്ക് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ പ്രതിപക്ഷ നേതാവിന് ഉജ്ജ്വല വരവേൽപ്പ് നൽകി സിപിഎം

'കണ്ണേ കരളേ പിണറായി', ദില്ലി പൊലീസിന്‍റെ 8 മണിക്കൂർ കസ്റ്റഡിക്ക് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ പ്രതിപക്ഷ നേതാവിന് ഉജ്ജ്വല വരവേൽപ്പ് നൽകി സിപിഎം


തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സി പി എം പ്രവർത്തകരുടെ വമ്പൻ വരവേൽപ്പ്. തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ പിണറായിയെ ആവോശത്തോടെയാണ് പ്രവർത്തകർ വരവേറ്റത്. പിണറായി അടക്കമുള്ള നേതാക്കളെ സ്വീകരിക്കാൻ വലിയ തിരക്കും ആവേശവുമാണ് വിമാനത്താവളത്തിന് പുറത്ത് അനുഭവപ്പെട്ടത്. 'കണ്ണേ കരളേ പിണറായി' എന്ന മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ സ്വീകരിച്ചത്. ദില്ലി പോലീസ് സ്വീകരിച്ചത് വല്ലാത്ത രീതിയായിരുന്നുവെന്ന് പിണറായി വിമർശിച്ചു. പ്രതിഷേധത്തെ തല്ലി തകർക്കാമെന്ന് കരുതേണ്ടെന്നും ഗ്യാനേഷ് കുമാർ രാജിവെക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും പിണറായി വ്യക്തമാക്കി. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ എൻ ബാലഗോപാൽ, ഇ പി ജയരാജൻ, ടി പി രാമകൃഷ്ണൻ, പി കെ ശ്രീമതി എന്നിവരും പിണറായിക്കൊപ്പം ഉണ്ടായിരുന്നു.

ദില്ലി പൊലീസിന്‍റെ 8 മണിക്കൂർ കസ്റ്റഡി

ഗ്യാനേഷിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ പിണറായിയെ ഇന്നലെ രാവിലെ പത്തരയോടെയാണ് ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്. എട്ട് മണിക്കൂറിന് ശേഷം രാത്രി ഏഴ് മണിയോടെയാണ് പിണറായിയെ വിട്ടയച്ചത്. പത്തരക്ക് കസ്റ്റഡിയിൽ എടുത്ത പിണറായിയെ മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടംകറക്കിയ ശേഷമാണ് ദില്ലി പൊലീസ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഭക്ഷണവും മരുന്നുമടക്കം മുടങ്ങിയതോടെ പിണറായിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്ന് ഒപ്പമുണ്ടായിരുന്ന നേതാക്കൾ വ്യക്തമാക്കിയിരുന്നു. പ്രായമായ ഒരു നേതാവിനോട് തികച്ചും മോശമായാണ് ദില്ലി പൊലീസ് പെരുമാറിയതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് നാട്ടിൽ മടങ്ങിയെത്തിയ പിണറായിക്ക് സി പി എം പ്രവർത്തകർ വലിയ സ്വീകരണം ഒരുക്കിയത്.

ദില്ലി പൊലീസിന് പിണറായിയുടെ വിമർശനം

ദില്ലി പൊലീസ് നടപടിക്കെതിരെ ഇന്നലെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ പിണറായി രൂക്ഷ വിമ‍ർശനം അഴിച്ചുവിട്ടിരുന്നു. മൂന്നര മണിക്കൂറോളം തന്നെ വാഹനത്തിൽ കറക്കിയ ശേഷമാണ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചതെന്ന് പിണറായി ചൂണ്ടിക്കാട്ടി. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. വിചിത്ര നടപടികളാണ് പൊലീസ് സ്വീകരിച്ചത്. ഇത്തരത്തിൽ ചെയ്താൽ പ്രതിഷേധം തണുപ്പിക്കാമെന്ന് പൊലീസ് കരുതണ്ട. ഗ്യാനേഷ് രാജിവയ്ക്കും വരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്നും പിണറായി അഭിപ്രായപ്പെട്ടിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group