'അർണാബ്' വരുന്നു, ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ചുഴലിക്കാറ്റ് ആയി മാറും; ആന്ധ്ര-ഒഡീഷ തീരം തൊടും, തമിഴ്നാട്ടിൽ കനത്ത ജാഗ്രത, കേരളത്തിൽ 3 ദിവസം തീവ്ര മഴ
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപെട്ട ന്യൂനമർദം, ചുഴലിക്കാറ്റ് ആയി മാറുമെന്ന് കാലാവസ്ഥാ പ്രവചനം. അടുത്ത തിങ്കളാഴ്ചയോടെ അർണാബ്’ ചുഴലിക്കാറ്റ് ആയി മാറി, ആന്ധ്രാ -ഒഡീഷ തീരത്തേക്ക് നീങ്ങാൻ ആണ് സാധ്യത. ഈ സാഹചര്യത്തിൽ തമിഴ്നാട്ടിൽ മഴ ശക്തമായി തുടരുകയാണ്. വിരുദുനഗറിൽ വീടിന്റെ ഭിത്തി തകർന്ന് 17 കാരി മരിച്ചു. 12 -ാം ക്ലാസ് വിദ്യാർഥിനി മുത്തുസെൽവി ആണ് മരിച്ചത്. ഗുരുതരമായി പരിക്കെറ്റ അമ്മ സോലൈയമ്മാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുരയിൽ കനത്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറി. അതേസമയം ‘ഓർണാബ്’ ചുഴലിക്കാറ്റ് കേരളത്തിന് വലിയ തോതിൽ ഭീഷണിയാകുമെന്ന് കാലാവസ്ഥ പ്രവചനങ്ങളൊന്നും നിലവിലില്ല. എന്നാൽ ചൊവ്വാഴ്ച വരെ കേരളത്തിൽ തീവ്ര മഴ തുടരുമെന്നാണ് പ്രവചനം. ഇത് പ്രകാരം തിങ്കളാഴ്ച വരെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
ഓറഞ്ച് അലർട്ട്
23/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
24/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
25/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
മഞ്ഞ അലർട്ട്
23/10/2026: എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
24/10/2026: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
25/10/2026: കണ്ണൂർ, കാസർകോട്
26/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
Post a Comment