Join News @ Iritty Whats App Group

ഓട്ടം പോയില്ല; ഉളിയിൽ ടൗണിലെ ഓട്ടോ ഡ്രവർക്ക് 3000 രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്

ഓട്ടം പോയില്ല; ഉളിയിൽ ടൗണിലെ ഓട്ടോ ഡ്രവർക്ക് 3000 രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്


ഇരിട്ടി: സ്റ്റാൻഡിൽ നിർത്തിയിട്ട ഓട്ടോറിക്ഷ  ഓട്ടം പോകാത്തതിന് ഡ്രൈവർക്ക് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. ഉളിയിൽ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർക്കാണ് പെർമിറ്റ് വ്യവസ്ഥ ലംഘിച്ചതിന് മോട്ടോർ വാഹന വകുപ്പ് 3000 രൂപ പിഴ ചുമത്തിയത്.

വീട്ടമ്മയും മകളും തില്ലങ്കേരി എലിക്കുന്നു ഭാഗത്തേക്ക് പോകാനായി ഓട്ടോ സ്റ്റാൻഡിൽമുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോ ഡ്രൈവറോടാവശ്യപ്പെട്ടത്. ഈ  റൂട്ടിൽ ഓട്ടം പോകാൻ പറ്റില്ലെന്നും  വേറെ ഓട്ടോപിടിച്ചു പോകണമെന്നും ഡ്രൈവർ വീട്ടമ്മയോട് പറഞ്ഞു.  തുടർന്ന് വീട്ടമ്മയുടെ ഭർത്താവ് മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് പരാതി നൽകുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group