Join News @ Iritty Whats App Group

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് ആണ്‍സുഹൃത്ത് പിന്മാറിയതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കാൻ ശ്രമം, പുഴയില്‍ ചാടി; 24 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് ആണ്‍സുഹൃത്ത് പിന്മാറിയതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കാൻ ശ്രമം, പുഴയില്‍ ചാടി; 24 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി


കണ്ണൂർ: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും ആണ്‍സുഹൃത്ത് പിന്മാറിയതിന്റെ മനോവിഷമത്തില്‍ പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി.

പയ്യന്നൂർ സ്വദേശിയായ ശ്രുതി(24)യുടെ മൃതദേഹമാണ് ഇന്നലെയും ഇന്നും നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. പയ്യന്നൂര്‍ ടൗണിലെ മാളിലെ ജീവനക്കാരിയായിരുന്നു ശ്രുതി.

ഇന്നലെ വൈകുന്നേരം നാലുമണിയോടെ കോറോം കൂര്‍ക്കരയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സിലിങ്ങ് കേന്ദ്രത്തില്‍ ബന്ധിക്കള്‍ക്കൊപ്പം എന്നിവരോടൊപ്പം എത്തിയതായിരുന്നു യുവതി. കൗണ്‍സിലറുമായി സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് ഇറങ്ങി സ്‌കൂട്ടറില്‍ കയറി പോവുകയായിരുന്നു. പിന്നാലെയാണ് യുവതി പുഴയില്‍ ചാടുകയായിരുന്നു.

ഇന്നലെ രാത്രി ശ്രുതിക്കായി പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല ഇന്ന് രാവിലെ സ്‌കൂബാ സംഘം വീണ്ടും തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെരുമ്പ ചിറ്റാരി കൊവ്വല്‍ റോട്ടറി ക്ലബ്ബ് റോഡ് തണല്‍ ഇക്കോ പാര്‍ക്കിന് സമീപം പുഴയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ജനുവരിയിലാണ് ശ്രുതിയുടേയും നാട്ടുകാരനായ യുവാവിന്‍റേയും വിവാഹ നിശ്ചയം നടന്നത്. ഈ വിവാഹത്തില്‍ നിന്നും ആണ്‍സുഹൃത്ത് പിന്മാറിയതാണ് യുവതിയുടെ ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.

Post a Comment

أحدث أقدم
Join Our Whats App Group