Join News @ Iritty Whats App Group

കൂടാളിയിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് 18 പേർക്ക് പരിക്കേറ്റു


കൂടാളിയിൽ സ്വകാര്യ ബസ്സും ലോറിയും  കൂട്ടിയിടിച്ച് 18 പേർക്ക് പരിക്കേറ്റു

മട്ടന്നൂർ: കൂടാളിയിൽ സ്വകാര്യ ബസ്സും ലോറിയും  കൂട്ടിയിടിച്ച് 18 പേർക്ക് പരിക്കേറ്റു. 


ഒക്ടോബർ 9 വെള്ളിയാഴ്ചയാണ് അപകടം നടന്നത്.

ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന ചരക്കുലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടം നടന്നയുടൻ നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ വാഹനങ്ങളിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തു.മാപ്പുകൾ കാണൂ

പരിക്കേറ്റ 18 പേരെയും ഉടൻ തന്നെ കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് റോഡിൽ കുറച്ചു സമയം ഗതാഗത തടസ്സം നേരിട്ടു.

Post a Comment

أحدث أقدم
Join Our Whats App Group