Join News @ Iritty Whats App Group

ബാങ്കില്‍ സഹായിക്കാനെന്ന പേരില്‍ അടുത്തുകൂടി, ഫോമുകളില്‍ ഒപ്പിടുവിച്ചു; വയോധികയുടെ 1.70 ലക്ഷം രൂപ തട്ടിയ കേസില്‍ 36കാരി പിടിയില്‍

ബാങ്കില്‍ സഹായിക്കാനെന്ന പേരില്‍ അടുത്തുകൂടി, ഫോമുകളില്‍ ഒപ്പിടുവിച്ചു; വയോധികയുടെ 1.70 ലക്ഷം രൂപ തട്ടിയ കേസില്‍ 36കാരി പിടിയില്‍


കോട്ടയം: ബാങ്കിലെത്തിയ വയോധികയെ സഹായിക്കാനെന്ന വ്യാജേന പരിചയപ്പെട്ട് അവരുടെ അക്കൗണ്ടില്‍നിന്ന് 1,70,000 രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍.

കൂട്ടിക്കല്‍ ചപ്പാത്ത് സ്വദേശിനി ജ്യോതി കൃഷ്ണ (36) ആണ് അറസ്റ്റിലായത്. മുറികല്ലുംപുറം പ്ലാമൂട്ടില്‍ ലത പുരുഷന്റെ ബാങ്ക് അക്കൗണ്ടില്‍നിന്നാണ് പണം നഷ്ടപ്പെട്ടത്.സെപ്റ്റംബർ 16നാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. ടി.ആർ. ആൻഡ് ടി.

എസ്റ്റേറ്റില്‍നിന്ന് വിരമിച്ച ലത, ജോലിയില്‍നിന്ന് ലഭിച്ച ഗ്രാറ്റുവിറ്റി തുകയുടെ ചെക്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലെത്തിയിരുന്നു. ഈ സമയത്താണ് ബാങ്കിലെ ഫോമുകള്‍ പൂരിപ്പിക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് ജ്യോതി കൃഷ്ണ ലതയുമായി പരിചയം സ്ഥാപിച്ചതെന്ന് പൊലീസ് പറയുന്നു.സെപ്റ്റംബർ 17ന് ചെക്ക് മാറി തുക അക്കൗണ്ടില്‍ എത്തിയതായി ബാങ്കില്‍നിന്ന് ലതയ്ക്ക് അറിയിപ്പ് ലഭിച്ചു. അതേ ദിവസം ജ്യോതി കൃഷ്ണ ലതയെ ഫോണില്‍ വിളിച്ച്‌ വിവരങ്ങള്‍ തിരക്കുകയും സഹായിക്കാനെന്ന പേരില്‍ വീണ്ടും ബാങ്കിലെത്തുകയും ചെയ്തു.പാസ്‌ബുക്കില്‍ തുക രേഖപ്പെടുത്തിയതിനുശേഷം മറ്റു ചില ഫോമുകളില്‍ ഒപ്പിടാൻ ജ്യോതി കൃഷ്ണ ലതയോട് ആവശ്യപ്പെട്ടതായാണ് പരാതി. ഈ ഫോമുകളില്‍ ഒപ്പിട്ടതിലൂടെ ലതയുടെ അക്കൗണ്ടിലുണ്ടായിരുന്ന 1.70 ലക്ഷം രൂപ ജ്യോതി കൃഷ്ണയുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പൊലീസ് കണ്ടെത്തല്‍.പിന്നീട് അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെട്ട വിവരം മനസ്സിലാക്കിയ ലത സെപ്റ്റംബർ 26ന് മുണ്ടക്കയം പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ജ്യോതി കൃഷ്ണയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.സംഭവത്തിനുശേഷം ഒളിവില്‍ പോയ ജ്യോതി കൃഷ്ണയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

أحدث أقدم
Join Our Whats App Group