Join News @ Iritty Whats App Group

‘മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ അകത്തിട്ടു, 10 വർഷം സത്യം എന്തെന്ന് പറയാൻ പറ്റാത്ത അവസ്ഥ’; ദിലീപ്

‘മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ അകത്തിട്ടു, 10 വർഷം സത്യം എന്തെന്ന് പറയാൻ പറ്റാത്ത അവസ്ഥ’; ദിലീപ്


കഴിഞ്ഞ പത്ത് വർഷമായി തനിക്ക് നേരിട്ട മാനസിക പ്രയാസങ്ങളും തുറന്നുപറയാൻ കഴിയാതിരുന്ന സാഹചര്യങ്ങളും വിവരിച്ച് നടൻ ദിലീപ്. തനിക്ക് അറിയാത്ത കാര്യത്തിന്റെ പേരിലാണ് ജയിലിലായതെന്നും സ്വന്തം ഭാഗത്തെ സത്യം തുറന്നുപറയാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും ദിലീപ് പറഞ്ഞു. ഖത്തറിൽ ദിലീപ് ഫാൻസ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.

താൻ ഏറെ കഷ്ടപ്പെട്ട് നേടിയെടുത്ത സ്നേഹവും പിന്തുണയും പ്രതിസന്ധി ഘട്ടത്തിൽ കൈവിടാതെ കൂടെ നിന്നവരോട് ദിലീപ് നന്ദി അറിയിച്ചു. സിനിമയിലെ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകർ ദിലീപ് എന്ന കലാകാരനെ സ്നേഹിച്ചതെന്നും ആ സ്നേഹം വലിയ പ്രതിസന്ധികളിൽ തനിക്ക് കരുത്തായെന്നും താരം പറഞ്ഞു. പ്രായഭേദമന്യേ നിരവധി പേർ തനിക്കായി പ്രാർഥിച്ചിട്ടുണ്ടെന്നും അവരുടെ പ്രാർഥനയുടെ ഫലമായാണ് താൻ ഇന്ന് ഇവിടെ നിൽക്കുന്നതെന്നും ദിലീപ് കൂട്ടിച്ചേർത്തു.

താൻ നേരിട്ട പ്രതിസന്ധിയെ വലിയൊരു യുദ്ധത്തോടും സുനാമിയോടും ഉപമിച്ച ദിലീപ്, ആ ഘട്ടത്തിൽ തന്നെ പിടിച്ചുനിർത്തിയത് ആരാധകരുടെ സ്നേഹവും പ്രാർഥനയുമാണെന്ന് വ്യക്തമാക്കി. ആരാധകരോട് നേരിട്ട് നന്ദി പറയാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ ആണ് ദിലീപിന്റെ പുതിയ ചിത്രം. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ചിത്രത്തിൽ താരം എത്തുന്നതെന്നാണ് റിപ്പോർട്ട്.

Post a Comment

Previous Post Next Post
Join Our Whats App Group