Join News @ Iritty Whats App Group

കണ്ണൂരില്‍ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് പരാതി; യൂനിഫോമില്‍ പോയ പെണ്‍കുട്ടി സ്‌കൂളില്‍ എത്തിയില്ല

കണ്ണൂരില്‍ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് പരാതി; യൂനിഫോമില്‍ പോയ പെണ്‍കുട്ടി സ്‌കൂളില്‍ എത്തിയില്ല


കണ്ണൂര്‍: കൂത്തുപറമ്പില്‍ പതിനഞ്ചുകാരിയെ കാണാതായി. കിണവക്കല്‍ കപ്പാറക്കുളം സ്വദേശിനിയും പത്താംക്ലാസ് വിദ്യാര്‍ഥിനിയുമായ റിംസ മെഹറിനെയാണ് കാണാതായത്.

കഴിഞ്ഞ ദിവസം യൂണിഫോമില്‍ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ഥിനിയെ കാണാതാകുകയായിരുന്നു. കൂത്തുപറമ്പ് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് പോയതായിരുന്നു കുട്ടി. അന്വേഷണത്തില്‍ വിദ്യാര്‍ഥിനി സ്‌കൂളില്‍ എത്തിയിരുന്നില്ല എന്ന് പോലിസ് കണ്ടെത്തിയിരുന്നു. കൂത്തുപറമ്പ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. വ്യാഴാഴ്ച രാത്രി കുട്ടിയുമായി വീട്ടുകാര്‍ ചില കാര്യങ്ങളെ സംബന്ധിച്ച്‌ വഴക്കുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട മാനസികവിഷമത്തിലാണോ കുട്ടി വീടുവിട്ടത് എന്നും സംശയിക്കുന്നുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group