Join News @ Iritty Whats App Group

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി സി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടെന്ന് വക്താവ് സൗരവ് ദാസ്. നേതാക്കളെ അറസ്റ്റ് ചെയ്താലും പ്രതിഷേധം തടയാനാകില്ലെന്ന് മുന്നറിയിപ്പ്

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി സി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടെന്ന് വക്താവ് സൗരവ് ദാസ്. നേതാക്കളെ അറസ്റ്റ് ചെയ്താലും പ്രതിഷേധം തടയാനാകില്ലെന്ന് മുന്നറിയിപ്പ്


ന്യൂഡല്‍ഹി: ഒക്ടോബർ 10ന് ഡല്‍ഹിയിലെ ജന്തർ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി തന്നെയും കോക്രോച് ജനതാ പാർട്ടിയുടെ മറ്റ് നേതാക്കളെയും അറസ്റ്റ് ചെയ്യാൻ നീക്കം നടക്കുന്നതായി സി.ജെ.പി വക്താവ് സൗരവ് ദാസ്.

തന്നെയും സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ, അശുതോഷ് റങ്ക, രത്ന സിങ് എന്നിവരെ അറസ്റ്റ് ചെയ്യാൻ പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ പത്തിന് ജന്തർ മന്തറില്‍ വൻ പ്രതിഷേധത്തിന് സി.ജെ.പി ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച രാത്രി സമൂഹമാധ്യമത്തിലൂടെ സൗരവ് ദാസ് ഇക്കാര്യം വ്യക്തമാക്കിയത്.

നേതാക്കളെ അറസ്റ്റ് ചെയ്താലും പ്രതിഷേധം തടയാനാകില്ലെന്നും യുവതലമുറ ഉണർന്നു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. തങ്ങളില്ലെങ്കിലും പ്രതിഷേധം തുടരണമെന്നും ഒക്ടോബർ 10 മുതല്‍ രാജ്യത്തെ ഏറ്റവും വലിയ ജനകീയ പ്രതിഷേധത്തിന് തയാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വരാനിരിക്കുന്ന പ്രതിഷേധത്തെ അടിച്ചമർത്താൻ ഇത്തരം സ്വേച്ഛാധിപത്യ നടപടികള്‍ക്ക് കഴിയുമെന്ന് സർക്കാർ വിശ്വസിക്കുന്നത് തെറ്റാണെന്ന് സൗരവ് ദാസ് കൂട്ടിച്ചേർത്തു.

അഭിജീത് ദീപ്കെയും സമാന പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രംഗത്തെത്തി. എത്ര പേരെ അറസ്റ്റ് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും ഒക്ടോബർ 10ന് രാജ്യം മുഴുവൻ പ്രതിഷേധത്തിനായി എത്തുമെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. 'എത്ര പേരെ അറസ്റ്റ് ചെയ്യും അമിത് ഷാ? എത്ര പേരെ അറസ്റ്റ് ചെയ്യും? ഒക്ടോബർ 10ന് രാജ്യം മുഴുവൻ വരും' അഭിജീത് ദീപ്കെ എക്സില്‍ കുറിച്ചു.

എസ്‌.ഐ.ആർ പ്രക്രിയയില്‍ ക്രമക്കേടുകള്‍ നടന്നുവെന്നാരോപിച്ച്‌ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയിലെ ശിവാജി പാർക്കില്‍ സി.ജെ.പി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ 10 മാസത്തിനിടെ രണ്ട് തെരഞ്ഞെടുപ്പ് കമീഷണർമാരും എസ്‌.ഐ.ആറുമായി ബന്ധപ്പെട്ട് 14 തവണ എതിർപ്പ് ഉന്നയിച്ചുവെന്ന ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ രാജ്യത്തൊട്ടാകെ വ്യാപക പ്രതിഷേധം ഉയർന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group