Join News @ Iritty Whats App Group

പുരസ്ക്കാര നിറവിൽ ഇരിട്ടി ഹയർസെക്കണ്ടറി സ്കൂ‌ൾ

പുരസ്ക്കാര നിറവിൽ ഇരിട്ടി ഹയർസെക്കണ്ടറി സ്കൂ‌ൾ


ഇരിട്ടി: 2024-26 വർഷത്തെ ഭാരത് സ്കൗട്ട് & ഗൈഡ്‌സ് ചീഫ് മിനിസ്റ്റേഴ്സ‌് ഷീൽഡ് മത്സരത്തിൽ ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂൾ റേഞ്ചർ യൂണിറ്റിന് സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനം ലഭിച്ചു. റേഞ്ചർ ലീഡർ എം. ജീബയുടെ നേതൃത്വത്തിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളും സാമൂഹ്യ സേവനം, സമൂഹ ബോധവൽക്കരണം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ ശുചിത്വ പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, തുടങ്ങി വൈവി ധ്യമാർന്ന മികച്ച പ്രവർത്തനങ്ങൾക്കുമാണ് ഈ അംഗീകാരം ലഭിച്ചതെന്ന് സ്‌കൂൾ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 


സെപ്തംബർ 22ന് തിരുവനന്തപുരം നിയമസഭ മന്ദിരത്തിലുള്ള ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് കേരള മുഖ്യമന്ത്രിയിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങി. വിദ്യാഭ്യാസമന്ത്രി എൻ. ഷസുദ്ദീൻ അദ്ധ്യക്ഷനായിരുന്നു.
 ഇതിന് മുമ്പ് 2023ൽ ചീഫ് മിനിസ്റ്റേഴ്‌സ് ഷീൽഡ് പ്രഖ്യാപിച്ചപ്പോൾ ആ മത്സരത്തിലും ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിലെ ഗൈഡ്‌സ് യൂണിറ്റിന് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. അതിനുശേഷം ഇപ്പോഴാണ് സംസ്ഥാന അവാർഡ് പ്രഖ്യാപിക്കുന്നത്. അതിലും ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞു എന്നത് ഏറ്റവും വലിയ നേട്ട മായി.

2022-23 വർഷത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് കേരള സംസ്ഥാന എൻ എസ് എസ് അവാർഡ് പ്രഖ്യാപിച്ചപ്പോൾ പ്രഖ്യാപിച്ച മൂന്ന് അവാർഡുകളും കരസ്ഥമാക്കാൻ സ്‌കൂളിന് സാധിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച എൻ എസ് എസ്. യൂണിറ്റായി ഇരിട്ടി ഹയർസെക്കണ്ടറി സ്ക്‌കൂളും, ഏറ്റവും മികച്ച പ്രോഗ്രാം ഓഫീസറായി നമ്മുടെ വിദ്യാലയത്തിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആയിരുന്ന ഇ.പി. അനീഷ്‌കുമാറും, ഏറ്റവും മികച്ച എൻ എസ് എസ് വളണ്ടിയറായി പി.എസ്. സായന്തും തെരഞ്ഞെടുക്കപ്പെട്ടു.
തുടർന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് കേരളത്തിലെ കോളേജുകൾ, ഹയർസെക്കണ്ടറി സ്‌കൂളുകൾ എന്നിവയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നൽകുന്ന സംസ്ഥാന അവാർഡിൽ മൂന്ന് അവാർഡും വിദ്യാലയത്തിന് തന്നെ നേടാൻ സാധിച്ചു.

 പ്ലസ് ടു റിസൽട്ടിന് ഏറ്റവും മികച്ച വിജയശതമാനം സ്‌കൂൾ നിലനിർത്തി വരുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച എൻ എസ് എസ് യൂണിറ്റ്, ഗൈഡ് യൂണിറ്റ് എന്നീ പുരസ്ക്കാരങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ നേടാൻ സാധിച്ചതും ഈ വർഷം ഏറ്റവും മികച്ച റേഞ്ചർ യൂണിറ്റിന് അവാർഡ് നേടിയതോടുകൂടി കേരളത്തിൽ മൂന്ന് നേട്ടങ്ങളും ഒന്നിച്ച് കൈവരിക്കുന്ന ഏക വിദ്യാലയമായി മാറാൻ ഇരിട്ടി ഹയർസെക്കണ്ടറി 1 സ്‌കൂളിന് സാധിച്ചതായും സ്‌കൂൾ മാനേജർ കെ.ടി. അനൂപ്, പ്രിൻസിപ്പാൾ കെ.വി. സുജേഷ് ബാബു, പ്രധമാധ്യാപകൻ എം. പുരുഷോത്തമൻ, പി ടി എ പ്രസിഡന്റ് കെ.വി. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് പി.വി. അബ്ദുൽ റഹിമാൻ, സ്റ്റാഫ് സിക്രട്ടറി എ.എം. ബിജുകുമാർ, എം. ഉണ്ണികൃഷ്ണൻ, റേഞ്ചർ ലീഡർ എം.ജീബ, സീനിയർ അസി.കെ.ജെ. ബിൻസി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group