Join News @ Iritty Whats App Group

ഓപ്പറേഷൻ ഗജമുക്തി കൊന്പനെ തുരത്തി; പിടി കൊടുക്കാതെ പിടിയാനകള്‍

ഓപ്പറേഷൻ ഗജമുക്തി കൊന്പനെ തുരത്തി; പിടി കൊടുക്കാതെ പിടിയാനകള്‍


രിട്ടി: ഗജമുക്തി തുടർദൗത്യത്തിന്റെ ഭാഗമായി ആറളം ഫാമിലെ വയനാടൻ വനമേഖലയില്‍ തമ്പടിച്ചിരുന്ന കൊമ്പനാനയെ വനപാലക സംഘം ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തി.

ഹെലിപ്പാട്-താളിപ്പാറ-കോട്ടപ്പാറ വഴിയാണ് കൊന്പനെ കാട്ടിലേക്ക് തുരത്തിയത്. ഉച്ചയ്ക്കുശേഷം കോട്ടപ്പാറ മേഖലയില്‍ തമ്പടിച്ചിരുന്ന മൂന്ന് പിടിയാനകളെ വന്യജീവി സങ്കേതത്തിലേക്ക് തുരത്താൻ മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും ആനകള്‍ പ്രദേശത്തുനിന്ന് നീങ്ങാൻ തയാറായില്ല.

ആനകള്‍ ഫെൻസിംഗ് കടക്കാതെ കോട്ടപ്പാറ മേഖലയില്‍ തന്നെ നിലയുറപ്പിക്കുകയായിരുന്നു. ഇതിനിടെ കാലാവസ്ഥ പ്രതികൂലമായതോടെ തുരത്തല്‍ ദൗത്യം താത്കാലികമായി നിർത്തിവച്ചു. കാലാവസ്ഥ അനുകൂലമാകുന്പോള്‍ ദൗത്യം തുടരുമെന്ന് വനപാലകസംഘം അറിയിച്ചു.

കൊട്ടിയൂർ റേഞ്ച് ഓഫീസർ നിധിൻ രാജ്, കണ്ണൂർ റാപിഡ് റെസ്പോണ്‍സ് ടീം (ആർആർടി), ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവരുടെ മേല്‍നോട്ടത്തിലായിന്നു തുരത്തില്‍ ദൗത്യം. കണ്ണൂർ ആർആർടി, മണത്തണ, ഇരിട്ടി, കീഴ്പ്പള്ളി, ആറളം സ്റ്റേഷനുകളിലെ വനപാലകരും വാച്ചർമാരും ദൗത്യത്തില്‍ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group