Join News @ Iritty Whats App Group

പേരാവൂർ ഗ്രാമപഞ്ചായത്തിൽ ഡിജിറ്റൽ ലൈബ്രറി നാടിന് സമർപ്പിച്ചു

പേരാവൂർ ഗ്രാമപഞ്ചായത്തിൽ ഡിജിറ്റൽ ലൈബ്രറി നാടിന് സമർപ്പിച്ചു


​പേരാവൂർ: ജനങ്ങളുടെ വിജ്ഞാന പുരോഗതിയും വായനാശീലവും ലക്ഷ്യമിട്ട് പേരാവൂർ ഗ്രാമപഞ്ചായത്ത് 2025-26 ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സ്ഥാപിച്ച ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം രാജ്യസഭാ എം.പി ഡോ. വി. ശിവദാസൻ നിർവഹിച്ചു.
​പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. എ. രജീഷ് പദ്ധതി വിശദീകരണം നടത്തി.
​ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൂറുദ്ദീൻ മുല്ലരിക്കൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. പി. അബ്ദുൽ റഷീദ്, ഷീബാ ഗോപിനാഥൻ, റാണി ടോമി, പഞ്ചായത്ത് അംഗങ്ങളായ ജൂബിലി ചാക്കോ, കെ. കെ. സവിത എന്നിവർ സംസാരിച്ചു.
​വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. സി. സനൽകുമാർ, ഷഫീർ ചെക്ക്യാത്ത്, ജയചന്ദ്രബോസ്, പ്രജിത് ചാലാറത്ത് എന്നിവരും സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ്, അസിസ്റ്റന്റ് സെക്രട്ടറി സിനി എന്നിവരും മറ്റ് പഞ്ചായത്ത് ജനപ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു

Post a Comment

أحدث أقدم
Join Our Whats App Group