Join News @ Iritty Whats App Group

പടിയൂരില്‍ ഇടിമിന്നലില്‍ വീടിന് വ്യാപക നാശം

പടിയൂരില്‍ ഇടിമിന്നലില്‍ വീടിന് വ്യാപക നാശം


രിട്ടി: പടിയൂർ-കല്യാട് പഞ്ചായത്തിലെ കല്യാട് താഴെമൂല കുഞ്ഞികണ്ടി നാണിയുടെ വീടിന് കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം.

അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന കുട്ടികള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കുട്ടികളെ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കി.

ഇടിമിന്നലില്‍ വീടിന്റെ വയറിംഗും വീട്ടുപകരണങ്ങളും ഇലക്‌ട്രോണിക് ഉപകരണങ്ങളും പൂർണമായി നശിച്ചു. ഇടിയുടെ ആഘാതത്തില്‍ കട്ടിളയ്ക്കും ചുമരുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ താമസയോഗ്യമല്ലാത്ത അവസ്ഥയിലാണ്.

അപകടസമയത്ത് കുട്ടികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജ, വൈസ് പ്രസിഡന്റ് പി.വി. രാജീവ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ബി. രാമചന്ദ്രൻ, അംഗങ്ങളായ പി.വി. ഷൈല, കെ.വി. മനോഹരൻ, വാർഡ് വികസന സമിതി കണ്‍വീനർ എം. സുമോദ് എന്നിവർ സ്ഥലം സന്ദർശിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group