മധ്യവയസ്കൻ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ
ചെറുപുഴ:ബസ് കാത്തിരിപ്പുകേന്ദ്രത്തിനുള്ളിൽ തലയ്ക്കടിയേറ്റ് ചോരയിൽ കുളിച്ച നിലയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. ഇടവരമ്പ് സ്വദേശിയായ പ്ലാക്കുഴി ജോസ് കുട്ടി (60) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. പുളിങ്ങോത്തെ ബസ് വെയ്റ്റിംഗ് ഷെഡിലാണ് സംഭവം.
ഞായറാഴ്ച പുലർച്ചെ പ്രദേശവാസികളാണ് കാത്തിരിപ്പുകേന്ദ്രത്തിൽ മൃതദേഹം കണ്ടത്. തലയിൽ കല്ലിട്ട് ഇടിച്ച് കൊലപ്പെടുത്തിയ ലക്ഷണങ്ങളാണുള്ളതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വിവരമറിഞ്ഞ് ചെറുപുഴ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി.
അറ്റ്ലസുകൾ പരിശോധിക്കുക
സംഭവസ്ഥലത്ത് ശാസ്ത്രീയ പരിശോധനകൾക്കായി ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും എത്തും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും. കൊലപാതകത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും പ്രതികളെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്
إرسال تعليق