Join News @ Iritty Whats App Group

ആറളത്ത് ഭീതി വിതച്ച കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിന് തുടക്കം, കുങ്കിയാനകളെത്തി

ആറളത്ത് ഭീതി വിതച്ച കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിന് തുടക്കം, കുങ്കിയാനകളെത്തി


കണ്ണൂർ: ആറളം മേഖലയില്‍ ഭീതി വിതച്ച കെഎം വണ്‍ എന്ന മൊഴയാനയെ പിടികൂടാനുള്ള ദൗത്യത്തിന് തുടക്കമായി. ആനയെ പിടികൂടുന്നതിനായി വിക്രം, ഭരത് എന്നീ കുങ്കിയാനകളെ ആറളത്ത് എത്തിച്ചു.

നിലവില്‍ കെഎം വണ്‍ എന്ന് കണ്ണൂർ മഖ്ന ഉള്‍വനത്തിലാണ്. ആനയെ കണ്ടെത്തുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് വനത്തിനുള്ളില്‍ തെരച്ചില്‍ നടത്തും. ആനയെ കണ്ടെത്തിയ ശേഷം ജനവാസ മേഖലയ്‌ക്ക് സമീപത്തേക്ക് എത്തിച്ചായിരിക്കും മയക്കുവെടി വയ്‌ക്കാനുള്ള നടപടികള്‍ സ്വീകരിക്കുക.

ആനയുടെ ആക്രമണത്തില്‍ ആറളത്ത് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കെഎം വണ്ണിനെ പിടികൂടുന്നതിനായി വനം വകുപ്പ് 'ഓപ്പറേഷൻ മഖ്ന' ദൗത്യത്തിന് തീരുമാനിച്ചത്. ആനയെ സുരക്ഷിതമായി പിടികൂടി ജനവാസ മേഖലയില്‍നിന്ന് മാറ്റുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. കുങ്കിയാനകളുടെ സഹായത്തോടെയായിരിക്കും തുടർ നടപടികള്‍.

Post a Comment

Previous Post Next Post
Join Our Whats App Group