ഥാറിൽ എംഡിഎംഎ കടത്താൻ ശ്രമം; മട്ടന്നൂരിൽ യുവഡോക്‌ടർമാർ പിടിയിൽ
കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ എംഡിഎംഎയുമായി യുവ ഡോക്‌ടർമാർ പിടിയിൽ. മലപ്പുറം പുതുപൊന്നാനി സ്വദേശി ഡോ. ഇർഷാദ്, തലശ്ശേരി വടക്കുമ്പാട് കൂളി ബസാറിൽ ഡോ. സിദ്ധാർത്ഥ് എന്നിവരെ ആണ് എക്സൈസ് പിടികൂടിയത്. ഒരാൾ ബെംഗളൂരുവിലെ പിജി മെഡിക്കൽ വിദ്യാർഥിയും മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്‌ടറുമാണ്. എംഡിഎംഎ സൂക്ഷിക്കാനുപയോഗിച്ച ഇവരുടെ ഥാറും പിടികൂടിയിട്ടുണ്ട്.
മട്ടന്നൂരിലെ സ്കൈ പാലസ് ബാറിൻ്റെ റൂമിലും ആഡംബര ജീപ്പായ ഥാർ വാഹനത്തിലുമായി സൂക്ഷിച്ച 2.809 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. എക്സൈസ് കമ്മീഷണർ സ്‌ക്വാഡിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഡോക്ടർമാർ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിലും എംഡിഎംഎ വാങ്ങിയത് ബാംഗ്ലൂരിൽ നിന്നാണെന്ന് മൊഴി നൽകിയിരുന്നു. ഇവരെ മട്ടന്നൂർ കോടതി മുമ്പാകെ ഹാജരാക്കിയ ശേഷം തുടർ നടപടികൾ വടകര നാർക്കോട്ടിക് സ്പെഷ്യൽ കോടതിയിൽ നടക്കും
إرسال تعليق