ഫാനിന് തീപിടിച്ച് കട്ടിലിലേക്ക് പൊട്ടി വീണു; അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു
മലപ്പുറം: ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീപിടിച്ച ഫാന്‍ കട്ടിലിലേക്ക് പൊട്ടിവീണതിനെ തുടര്‍ന്ന്, അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു.
മലപ്പുറം തിരുവാലി കൊളക്കാട്ടിരി പന്നികശേരി സജീവിന്റെ മകള്‍ ശ്രീഭദ്രയാണ് മരിച്ചത്.
എറണാകുളം കാലടി സ്വദേശിയായ സജീവും ഭാര്യയും ഫാമിലെ ജോലിക്കാരാണ്. കുട്ടിയെ ഉറക്കി കിടത്തിയശേഷം ഇരുവരും ജോലിക്ക് പോയപ്പോഴാണ് അപകടം. തീപിടിച്ച ഫാന്‍ കുഞ്ഞിനെ കിടത്തിയ കിടക്കയിലേക്ക് വീഴുകയായിരുന്നു. കിടക്കയും കട്ടിലുമെല്ലാം കത്തിയ നിലയിലാണ്.
Post a Comment