ഡൽഹിയിൽ കോളേജ് വിദ്യാർഥികളുടെ പിജി കെട്ടിടം തകർന്നു വീണ് അപകടം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവർത്തനം തുടരുന്നു
തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതന് സമീപം കോളേജ് വിദ്യാർഥികളുടെ പിജി കെട്ടിടം തകർന്നു വീണ് വൻ അപകടം. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ ഡൽഹി ഫയർ സർവീസും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതയാണ് വിവരം.
നിലവിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 5 പേരെ രക്ഷപ്പെടുത്തി. കൂടുതൽ ആളുകൾക്കായി തിരച്ചിൽ തുടരുകയാണ്. ഡൽഹി യൂണിവേഴ്സിറ്റിയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള സത്യനികേതനിൽ വിദ്യാർത്ഥികൾ താമസിക്കുന്ന പേയിംഗ് ഗസ്റ്റ് പിജി കെട്ടിടമാണ് തകർന്നു വീണത്. ഭൂരിഭാഗം വിദ്യാർത്ഥികളും മുറികളിൽ തന്നെയുണ്ടായിരുന്നു.
അപകടസമയത്ത് അൻപതോളം വിദ്യാർത്ഥികൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നതായി പ്രദേശവാസിയായ ദൃക്‌സാക്ഷി വെളിപ്പെടുത്തി. നിലവിൽ പന്ത്രണ്ടോളം ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി കോൺക്രീറ്റ് സ്ലാബുകൾ നീക്കം ചെയ്താണ് രക്ഷാപ്രവർത്തനം നടത്തുന്നത്. സമീപവാസികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകുന്നുണ്ട്.
إرسال تعليق