Join News @ Iritty Whats App Group

ട്രെയിനിലെ ഫാൻ തകര്‍ന്ന് വീണ് യാത്രക്കാരിക്ക് പരിക്ക്

ട്രെയിനിലെ ഫാൻ തകര്‍ന്ന് വീണ് യാത്രക്കാരിക്ക് പരിക്ക്


ണ്ണൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ഫാൻ തകർന്നു വീണ് യാത്രക്കാരിക്ക് പരിക്കേറ്റു. ചെന്നൈ സെൻട്രല്‍ - മംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസില്‍ (12686) ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം.

കണ്ണൂർ റെയില്‍വേ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് എസ്.3 കോച്ചില്‍ അപകടം സംഭവിച്ചത്.
മംഗലാപുരത്തുനിന്ന് പുറപ്പെടുമ്പോള്‍ തന്നെ കോച്ചിലെ ഫാൻ പൊട്ടിത്തൂങ്ങിയ നിലയിലായിരുന്നുവെന്നും, ഇക്കാര്യം റെയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും യാത്രക്കാർ ആരോപിച്ചു. യാത്ര തുടരുന്നതിനിടെ ഫാൻ ഇളകി താഴേക്ക് വീഴുകയായിരുന്നു.

പരിക്കേറ്റ യുവതിക്ക് കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ പ്രാഥമിക ചികിത്സയും വിദഗ്ധ പരിശോധനയും ലഭ്യമാക്കി. തുടർന്ന് ആരോഗ്യം തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷം യുവതി യാത്ര തുടർന്നു. റെയില്‍വേയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ജാഗ്രതാക്കുറവിനെതിരെ യാത്രക്കാർക്കിടയില്‍ പ്രതിഷേധം ശക്തമാണ്.

Post a Comment

أحدث أقدم
Join Our Whats App Group