Join News @ Iritty Whats App Group

റിപ്പോർട്ടർ ടിവി റെയ്ഡ്: ഭരണകൂടത്തിന്റെ ഫാസിസ്റ്റ് മുഖമെന്ന് പിണറായി വിജയൻ

റിപ്പോർട്ടർ ടിവി റെയ്ഡ്: ഭരണകൂടത്തിന്റെ ഫാസിസ്റ്റ് മുഖമെന്ന് പിണറായി വിജയൻ


റിപ്പോർട്ടർ ടിവി ഓഫീസിലും ന്യൂസ് റൂമിലും നടന്ന പോലീസ് റെയ്ഡിനെ ശക്തമായി അപലപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്വതന്ത്ര മാധ്യമങ്ങളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നത് ജനാധിപത്യ സമൂഹത്തിന് വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.

​മാനേജ്‌മെന്റിനെതിരെയുള്ള അന്വേഷണം അഡ്മിനിസ്ട്രേഷൻ ബ്ലോക്കിൽ ഒതുക്കി നിർത്തുന്നതിന് പകരം, വാർത്താമുറികളിൽ അതിക്രമിച്ചുകയറി മാധ്യമപ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിക്കാതെ ഫോണുകൾ അടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തത് ഭരണകൂടത്തിന്റെ ഫാസിസ്റ്റ് മുഖമാണ് തുറന്നുകാട്ടുന്നത്. ഇത് കിരാതമായ രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

​പോലീസിനെ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മാധ്യമങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കാം എന്നത് ഭരണകൂടത്തിന്റെ വ്യാമോഹം മാത്രമാണ്. ഇത്തരം സ്വേച്ഛാധിപത്യ നടപടികൾക്കെതിരെ കേരളത്തിലെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും പ്രതിപക്ഷ നേതാവ് തന്റെ പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു.

Post a Comment

أحدث أقدم
Join Our Whats App Group