Join News @ Iritty Whats App Group

ഇഡ്ഡലിയുടെ കൂടെ കൂടുതല്‍ സാമ്പാര്‍ വേണമെന്ന് പറഞ്ഞു; നല്‍കാതിരുന്ന സഹതടവുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; സംഭവം കണ്ണൂര്‍ ജയിലില്‍

ഇഡ്ഡലിയുടെ കൂടെ കൂടുതല്‍ സാമ്പാര്‍ വേണമെന്ന് പറഞ്ഞു; നല്‍കാതിരുന്ന സഹതടവുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; സംഭവം കണ്ണൂര്‍ ജയിലില്‍


ണ്ണൂർ: കണ്ണൂർ ജയിലില്‍ തടവുകാരനെ സഹതടവുകാരൻ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇഡ്ഡലിയോടൊപ്പം കൂടുതല്‍ സാമ്പാർ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതിരുന്നതിനാണ് ആക്രമിച്ചത്.


കണ്ണൂർ സെൻട്രല്‍ ജയിലിലെ അഞ്ചാം ബ്ലോക്കിലെ ശിക്ഷാതടവുകാരനായ അമ്പലവയല്‍ പോത്തുകെട്ടിയിലെ രാമൻകുട്ടി (56) ക്കാണ് പരിക്കേറ്റത്. അതേ ബ്ലോക്കിലെ തടവുകാരനായ കിരണ്‍രാജ് ഷെട്ടിയാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്.

ഞായറാഴ്ച രാവിലെ 6.40-ഓടെയാണ് സംഭവം. ഇഡ്ഡലിയുടെ കൂടെ കൂടുതല്‍ സാമ്പാർ വേണമെന്ന് പ്രഭാതഭക്ഷണം വിളമ്പുന്ന രാമൻകുട്ടിയോട് കിരണ്‍രാജ് ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാ തടവുകാർക്കും തുല്യമായ രീതിയില്‍ മാത്രമേ കറി വിളമ്പാൻ പാടൂള്ളൂവെന്നാണ് നിർദേശമെന്ന് രാമൻകുട്ടി പറഞ്ഞു. അതില്‍ പ്രകോപിതനായ പ്രതി പിടിച്ചുതള്ളി സ്റ്റീല്‍ഗ്ലാസുകൊണ്ട് നെറ്റിയില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയ്ക്ക് മുറിവേറ്റ രാമൻകുട്ടി ജില്ലാ ആസ്പത്രിയില്‍ ചികിത്സ തേടി.

Post a Comment

أحدث أقدم
Join Our Whats App Group