സാര്‍വജനിക ഗണേശോത്സവത്തിന് കണ്ണൂരില്‍ ഭക്തിനിര്‍ഭരമായ തുടക്കം
കണ്ണൂർ: സാർവജനിക ഗണേശോത്സവത്തിന് തുടക്കമായി . കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങള്‍, മഠങ്ങള്‍ , ആശ്രമങ്ങള്‍, കൂട്ടായ്മകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഇന്ന് പുലർച്ചെ മുതല്‍ ഗണപതി വിഗ്രഹങ്ങള്‍ സ്ഥാപിച്ച് പൂജ തുടങ്ങി.
നാടെങ്ങും ഗണേശ മന്ത്രം മുഴങ്ങുകയാണ്. നിരവധി ഭക്തജനങ്ങള്‍ ഗണേശനെ തൊഴാൻ എത്തിക്കൊണ്ടിരിക്കുന്നു . പലയിടങ്ങളിലും ഭജന, അന്നദാനം, പ്രഭാഷണം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.
മൂന്നു ദിവസങ്ങളിലായി പൂജിച്ച ഗണേശ വിഗ്രഹങ്ങള്‍ മറ്റന്നാള്‍ വൈകുന്നേരം കണ്ണൂർ കനകത്തൂർ കാവിനു സമീപം സംഗമിക്കും: അവിടെനിന്ന് കൂറ്റൻ നിമഞ്ജന ഘോഷയാത്ര ആരംഭിക്കും . രാത്രി പയ്യാമ്പലം കടല്‍ തീരത്ത് എത്തി ഗണേശ വിഗ്രഹങ്ങള്‍ കടലില്‍ നിമഞ്ജനം ചെയ്യും
إرسال تعليق