Join News @ Iritty Whats App Group

പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകാതെ കൂത്തുപറമ്പ്‌ ഗവ. താലൂക്ക്‌ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി

പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകാതെ കൂത്തുപറമ്പ്‌ ഗവ. താലൂക്ക്‌ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി


ദ്‌ഘാടനം കഴിഞ്ഞ്‌ പത്ത്‌ മാസങ്ങള്‍ പിന്നിട്ടിട്ടും പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകാതെ കൂത്തുപറമ്പ്‌ ഗവ. താലൂക്ക്‌ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്‌പത്രി കടുത്ത പ്രതിസന്ധിയില്‍.

അത്യാധുനിക സൗകര്യങ്ങളോടെ കോടികള്‍ ചെലവിട്ട്‌ നിര്‍മിച്ച പന്ത്രണ്ട്‌ നിലകളുള്ള കെട്ടിടത്തില്‍ നിലവില്‍ രണ്ട്‌ നിലകള്‍ മാത്രമാണ്‌ ഭാഗികമായി പ്രവര്‍ത്തിക്കുന്നത്‌. ആവശ്യത്തിന്‌ ഡോക്‌ടര്‍മാരില്ലാത്തതും അഗ്‌നിരക്ഷാസേനയുടെ എന്‍.ഒ.സി. ലഭ്യമല്ലാത്തതുമാണ്‌ ആസ്‌പത്രിയുടെ പ്രവര്‍ത്തനം താളംതെറ്റിക്കുന്നത്‌. ആകെ ഇരുപത്തിരണ്ട്‌ ഡോക്‌ടര്‍മാര്‍ വേണ്ടിടത്ത്‌ നിലവില്‍ സൂപ്രണ്ടും ഡെന്റല്‍ സര്‍ജനുമടക്കം പതിനൊന്ന്‌ പേര്‍ മാത്രമാണുള്ളത്‌. ഇതോടെ നിലവിലുള്ള ഡോക്‌ടര്‍മാര്‍ക്ക്‌ അധിക ഡ്യൂട്ടി എടുക്കേണ്ട ഗതികേടാണ്‌. കാഷ്വാലിറ്റി വിഭാഗത്തില്‍ പോലും ആവശ്യത്തിന്‌ ഡോക്‌ടര്‍മാരില്ലാത്ത അവസ്‌ഥ രോഗികളുടെ ചികിത്സയെ ഗുരുതരമായി ബാധിക്കുന്നു. ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍, അസിസ്‌റ്റന്റ്‌ സര്‍ജന്‍, അനസ്‌തീറ്റിസ്‌റ്റ്, സര്‍ജന്‍, ഓര്‍ത്തോപീഡിക്‌സ്‌ തുടങ്ങി പ്രധാന തസ്‌തികകളിലെല്ലാം നിയമനം നടക്കേണ്ടതുണ്ട്‌.

പോസ്‌റ്റിങ്‌ ലഭിക്കുന്ന ഡോക്‌ടര്‍മാര്‍ ഇവിടെ ചുമതലയേല്‍ക്കാന്‍ മടിക്കുന്നതാണ്‌ ഈ പ്രതിസന്ധിക്ക്‌ പ്രധാന കാരണം. കണ്ണൂര്‍ ജില്ലയില്‍ തന്നെ അടിയന്തരഘട്ടങ്ങളില്‍ രോഗികളുടെ അവസ്‌ഥയ്‌ക്കനുസരിച്ച്‌ ചികിത്സ മുന്‍ഗണന നിശ്‌ചയിക്കുന്ന ട്രയാജ്‌ സംവിധാനമുള്ള അപൂര്‍വം താലൂക്ക്‌ ആസ്‌പത്രികളിലൊന്നാണ്‌ കൂത്തുപറമ്പിലേത്‌.എന്നാല്‍ ആവശ്യമായ ഡോക്‌ടര്‍മാരും ജീവനക്കാരും ഇല്ലാത്തതിനാല്‍ ഈ സംവിധാനം പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല. മലയോര മേഖലയിലെ ജനങ്ങള്‍ക്ക്‌ മികച്ച ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ കാലത്താണ്‌ പദ്ധതി വിഭാവനം ചെയ്‌തത്‌. രണ്ടായിരത്തി ഇരുപതില്‍ നിര്‍മാണം ആരംഭിച്ച കെട്ടിടം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയാണ്‌ പൂര്‍ത്തിയാക്കിയത്‌.അമ്പത്തിയൊന്‍പത്‌ കോടിയിലധികം രൂപ ചെലവിട്ട പദ്ധതിയില്‍ നബാര്‍ഡ്‌ വായ്‌പയും സംസ്‌ഥാന സര്‍ക്കാരിന്റെ വിഹിതവുമുണ്ട്‌. രണ്ട്‌ ബേസ്‌മെന്റുകള്‍ ഉള്‍പ്പെടെ പന്ത്രണ്ട്‌ നിലകളുള്ള ആസ്‌പത്രി മന്ദിരം രണ്ടായിരത്തി ഇരുപത്തിയെന്ന്‌ നവംബര്‍ മൂന്നിനാണ്‌ ഉദ്‌ഘാടനം ചെ-യ്പ്പെട്ടയത്‌.

Post a Comment

أحدث أقدم
Join Our Whats App Group