Join News @ Iritty Whats App Group

പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ ഗ്യാനേഷ് കുമാർ പങ്കെടുക്കാനിരുന്ന പരിപാടികൾ മാറ്റിവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ ഗ്യാനേഷ് കുമാർ പങ്കെടുക്കാനിരുന്ന പരിപാടികൾ മാറ്റിവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ


ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നതയെന്ന റിപ്പോർട്ടിനെ തുടർന്ന് പ്രതിപക്ഷ കക്ഷികൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനിടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പങ്കെടുക്കാനിരുന്ന ജനസമ്പർക്ക പരിപാടികൾ മാറ്റിവെച്ച് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉത്തർ പ്രദേശിൽ നടത്താനിരുന്ന ഇലക്ട്രൽ ലിറ്ററസി ക്ലബ്ബിൻ്റെ റീജിയണൽ കോൺഫറൻസാണ് മാറ്റിവെച്ചത്. വെള്ളിയാഴ്ച മീററ്റിൽ സംഘടിപ്പിക്കാനിരുന്ന യുവ വോട്ടർമാരുമായുള്ള സംവാദ പരിപാടിയും സെപ്റ്റംബർ 28ന് വാരാണസിയിൽ ജെൻസികളുമായി സംവദിക്കാൻ നിശ്ചയിച്ചിരുന്ന പരിപാടിയുമാണ് മാറ്റിവെച്ചത്.</p><p>അതേസമയം പരിപാടികൾ മാറ്റിവെച്ചതിന് നിലവിലെ വിവാദവുമായി ബന്ധമില്ലെന്നും സെപ്റ്റംബർ 21നാണ് പരിപാടികൾ മാറ്റിവെക്കാൻ തീരുമാനിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വേദിയുടെ ലഭ്യത അടക്കമുള്ള ഘടകങ്ങൾ കണക്കിലെടുത്താണ് പരിപാടികൾ മാറ്റിവെച്ചതെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. മുമ്പ് ഹിമാചൽ പ്രദേശ്, ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഇലക്ട്രൽ ലിറ്ററസി ക്ലബ്ബിൻ്റെ റീജിയണൽ കോൺഫറൻസുകൾ മാറ്റിവെച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

എസ്ഐആർ നടപടിക്രമങ്ങളിൽ ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നതയുണ്ടായെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ആണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം പടയൊരുക്കം നടത്തുന്നത്. കഴിഞ്ഞ 10 മാസത്തിനിടെ കമ്മീഷനിലെ നടപടിക്കെതിരെ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരും 14 തവണ വിയോജിപ്പ് വ്യക്തമാക്കിയെന്നായിരുന്നു റിപ്പോർട്ട്. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രമാണ് അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടത്. ഇതിന് പിന്നാലെ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. സെപ്റ്റംബർ 26നകം ഗ്യാനേഷ് കുമാർ പദവി രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ രണ്ടിന് രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്ന് കോക്റോച്ച് ജനത പാർട്ടി (സിജെപി) യും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നതയുണ്ടായെന്ന റിപ്പോർട്ടിൽ വിശദീകരണവുമായി കമ്മീഷൻ രംഗത്തെത്തിയിട്ടുണ്ട്. എസ്ഐആർ സംബന്ധിച്ച തീരുമാനങ്ങൾ മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും അംഗീകാരത്തോടെ ഏകകണ്ഠമായാണ് എടുത്തതെന്നാണ് വിശദീകരണം.

Post a Comment

أحدث أقدم
Join Our Whats App Group