Join News @ Iritty Whats App Group

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് അയവില്ല; ചർച്ചകൾ തുടരുന്നുവെന്ന് മന്ത്രി സണ്ണി ജോസഫ്, ഇന്നലെ വൈദ്യുതി ഉപയോഗം കൂടി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് അയവില്ല; ചർച്ചകൾ തുടരുന്നുവെന്ന് മന്ത്രി സണ്ണി ജോസഫ്, ഇന്നലെ വൈദ്യുതി ഉപയോഗം കൂടി


തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഇന്നലെ രാത്രിയിലും നിയന്ത്രണം കടുത്തു. പുറത്ത് നിന്ന് ലഭ്യത കുറഞ്ഞതിനാൽ ജലവൈദ്യുതി ഉത്പാദനം കൂട്ടി. അതേസമയം, വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ ബോ‍ർഡ് തുടരുകയാണ്. ഇന്ന് മുംബൈ ന്യൂക്ലിയർ പവർ കോർപ്പറേഷൻ മേധാവിയുമായി കെഎസ്ഇബി ചെയർമാൻ ചർച്ച നടത്തും. പ്രതിസന്ധിക്ക് അയവില്ലെന്നും ചർച്ചകൾ തുടരുകയാണെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചു. വൈദ്യുതി ക്ഷാമം രാജ്യവ്യാപകമാണ്. ചർച്ചകളിൽ പുരോഗതിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫ്യൂസ് ഊരുന്നത് സാമൂഹ്യ വിരുദ്ധര്‍ മനപ്പൂർവ്വം ചെയ്യുന്നതാണെന്നും അതിനെതിരെ കര്‍ഷന നടപടിയെടുക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു

വൈദ്യുതി ഉപയോഗം കൂടി

സംസ്ഥാനത്ത് ഇന്നലെ വൈദ്യുതി ഉപയോഗം കഴിഞ്ഞ ദിവസത്തെക്കാള്‍ കൂടി. നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും 95. 81 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്ത് ഇന്നലെ വൈദ്യുതി ഉപയോഗിച്ചത്. എന്നാല്‍, ജലവൈദ്യുതി ഉത്പാദനം കഴിഞ്ഞ ദിവസത്തേക്കാൾ കൂട്ടി. 24.46 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ ജലവൈദ്യുതി ഉത്പാദനം. സംസ്ഥാനത്തെ അണക്കെട്ടുകളിലെ വെള്ളം കുറയുകയാണ്. 62 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടുകളിലുള്ളത്. നീരൊഴുക്ക് പ്രതീക്ഷിച്ചതിന്റെ പകുതി പോലുമില്ല.

വൈദ്യുതി ലഭ്യത കുറവെങ്കിലും കൊടുംചൂടിൽ ഉപയോഗത്തിന് കുറവില്ല. രാജ്യത്താകമാനം ആവശ്യകത ഉയര്‍ന്നതോടെ തത്സമയ വിപണിയിൽ നിന്ന് വൈദ്യുതി കിട്ടുന്നത് കുറഞ്ഞു. 150 മെഗാവാട്ടിന്‍റെ അധിക കേന്ദ്രവിഹിതമല്ലാതെ കൂടതലായി ഒന്നും ഉറപ്പിക്കാനായില്ല. ഇതോടെ ജലൈവദ്യുതി ഉത്പാദനം കഴിഞ്ഞ ദിവസത്തെക്കാള്‍ കൂട്ടി. 24.76 ദശലക്ഷം യൂണിറ്റ് അണക്കെട്ടുകളിലെ വെള്ളം കുറഞ്ഞ് സംഭരണ ശേഷിയുടെ 62 ശതമാനമായി. കഴിഞ്ഞ വര്‍ഷം 78 ശതമാനമായിരുന്നു വെള്ളം. ഈ മാസം പ്രതീക്ഷിച്ചതിന്‍റെ പകുതി പോലുമില്ല നീരൊഴുക്ക്. 521 ദശലക്ഷം യൂണിറ്റ് പ്രതീക്ഷിച്ചിടത്ത് 228 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമേ ഒഴുകിയെത്തിയുള്ളൂ. അണക്കെട്ടുകളിലെ കരുതൽ കുറയുന്നത് വേനൽക്കാലത്ത് പ്രതിസന്ധിയാകും. പുറത്ത് നിന്ന് കൂടുതൽ വൈദ്യുതി എത്തിക്കാനായില്ലെങ്കിൽ ഇന്നും നിയന്ത്രണത്തിന് സാധ്യതയുണ്ട്. ഇന്നലെ 900 മെഗാവാട്ടിന്‍റെ കുറവാണ് ഉണ്ടായത്. ഗ്രിഡ് ഫ്രീക്വന്‍സി കുറഞ്ഞു. പലയിടത്തും ലോഡ് ഷെഡ്ഡിങ് അല്ലാതെയും കറന്‍റ് കട്ടുണ്ടായി.

Post a Comment

Previous Post Next Post
Join Our Whats App Group