Join News @ Iritty Whats App Group

‘പേടിച്ച് നിൽക്കാനല്ല പാർട്ടി എന്നെ പഠിപ്പിച്ചത്’; കമ്യൂണിസ്റ്റുകാർക്ക് ഇഡിയെ പേടിയില്ല: മുഹമ്മദ് റിയാസ്

‘പേടിച്ച് നിൽക്കാനല്ല പാർട്ടി എന്നെ പഠിപ്പിച്ചത്’; കമ്യൂണിസ്റ്റുകാർക്ക് ഇഡിയെ പേടിയില്ല: മുഹമ്മദ് റിയാസ്


സിഎംആർഎൽ-എക്‌സാലോജിക് കേസിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇഡി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകിയതിന് പിന്നാലെ വിഷയത്തിൽ ആരോപണങ്ങളുമായി പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. എന്റെ പേര് പറഞ്ഞില്ലെങ്കിൽ മകളെ പ്രതിയാക്കുമെന്ന് പറഞ്ഞ് സുഹൃത്തിനെ ഇഡി ഭീഷണിപ്പെടുത്തി. ഇത്തരം ഭീഷണികളെ പേടിച്ച് നിൽക്കാനല്ല പാർട്ടി തന്നെ പഠിപ്പിച്ചതെന്നും കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുഹമ്മദ് റിയാസിനെതിരെ തെളിവുകൾ എന്ന രീതിയിൽ ഇന്നത്തെ പത്രങ്ങളിലും മാധ്യമങ്ങളിലും വാർത്തകൾ വന്നു. അത് ചോർത്തിക്കിട്ടിയ വാർത്തയാണ്. അത് കൊടുക്കണോ എന്ന് ഓരോരുത്തർക്കും തീരുമാനിക്കാം. ഇഡി എന്ന് പറഞ്ഞാൽ എല്ലാവർക്കും പേടിയാണ്. എന്നാൽ, കമ്യൂണിസ്റ്റുകാർക്ക് ഇഡിയെ പേടിയില്ല. സത്യം ജയിക്കും. ആ ആത്മവിശ്വാസം ഞങ്ങൾക്കുണ്ടെന്നും റിയാസ് വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group