Join News @ Iritty Whats App Group

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്, കേസെടുക്കാമെന്ന് നിയമോപദേശം; സർക്കാർ തീരുമാനം ഇന്ന്

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്, കേസെടുക്കാമെന്ന് നിയമോപദേശം; സർക്കാർ തീരുമാനം ഇന്ന്


മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ കൈക്കൂലി വാങ്ങിയതിനും അനധികൃത സ്വത്ത് സമ്പാദനത്തിനും കേസെടുക്കാൻ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് നിയമോപദേശം. വീണാ വിജയൻ പണം വാങ്ങിയത് പിണറായി വിജയന് വേണ്ടിയാണെന്ന് അനുമാനിക്കാമെന്നും സർക്കാരിന് ലഭിച്ച നിയമോപദേശത്തിൽ പറയുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ സർക്കാർ തീരുമാനം ഇന്ന് ഉണ്ടായേക്കും.

അഴിമതി നിരോധന നിയമപ്രകാരവും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിനും കേസെടുക്കാമെന്നാണ് നിയമോപദേശത്തിലെ പരാമർശം. വീണാ വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും നിയമപരമായി സാധിക്കുമെന്ന് വ്യക്തമാക്കുന്നു. മൂന്നാം കക്ഷി മുഖേന പൊതുപ്രവർത്തകൻ പണം സ്വീകരിച്ചാലും അത് കുറ്റകരമാണ്. പിണറായി വിജയൻ കൈക്കൂലി സ്വീകരിച്ചത് മൂന്നാം കക്ഷി വഴിയാണെന്നാണ് നിയമോപദേശത്തിലെ വിലയിരുത്തൽ.

കൈക്കൂലി നൽകിയതിനും വാങ്ങിയതിനും പണം നൽകിയ വ്യക്തിയെ സംബന്ധിച്ചും തെളിവുകളുണ്ടെന്നാണ് നിയമോപദേശത്തിൽ പറയുന്നത്. കർത്തയുടെ മൊഴി ഇതിന് സ്ഥിരീകരണമാകുമെന്നും പറയുന്നു. ചെയ്യാത്ത സേവനത്തിനാണ് പണം നൽകിയതെന്നും ഇത് പിണറായി വിജയനുള്ള കൈക്കൂലിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് അനുമാനിക്കാമെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നു. നിയമാനുസൃതമായി സമ്പാദിച്ച പണമാണെന്ന് വീണാ വിജയന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ആദായനികുതി വകുപ്പ് ഇക്കാര്യം കണ്ടെത്തിയിട്ടുണ്ടെന്നും നിയമോപദേശത്തിൽ പറയുന്നു.

‘പ്രോമിനന്റ് പേഴ്സൺ’ എന്നത് പിണറായി വിജയനാണെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ടെന്നും നിയമോപദേശത്തിൽ പരാമർശമുണ്ട്. 2018ലെ അഴിമതി നിരോധന നിയമ ഭേദഗതിക്ക് മുൻപും ശേഷവും പണമിടപാട് നടന്നിട്ടുണ്ടെന്നും അതിനാൽ രണ്ട് കാലയളവുകളിലെയും നിയമവകുപ്പുകൾ പ്രകാരം അന്വേഷണം നടത്താമെന്നും നിയമോപദേശത്തിൽ പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group