Join News @ Iritty Whats App Group

ആറളത്തെ അക്രമകാരിയായ മോഴയാനയെ പിടികൂടാനുള്ള നടപടികള്‍ തുടങ്ങി

ആറളത്തെ അക്രമകാരിയായ മോഴയാനയെ പിടികൂടാനുള്ള നടപടികള്‍ തുടങ്ങി


റളം ഫാം പുനരധിവാസ മേഖലയില്‍ ഭീതിപരത്തുന്ന കെ.എം. 1 എന്ന മോഴയാനയെ മയക്കുവെടിവച്ച്‌ പിടികൂടാനുള്ള വനംവകുപ്പിന്റെ നടപടികള്‍ അവസാനഘട്ടത്തിലേക്ക്‌ കടന്നു.

മയക്കുവെടിയേറ്റ ആനയെ പാര്‍പ്പിക്കുന്നതിനുള്ള കൂട്‌ നിര്‍മാണവും അവസാന ഘട്ടത്തിലാണ്‌. ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കുങ്കിയാനകളെ ആറളത്തെത്തിക്കാനാണ്‌ വനംവകുപ്പിന്റെ നീക്കം.ഓപ്പറേഷന്‍ കുങ്കി മിഷന്‍ എന്ന പേരില്‍ മോഴയാനയെ പിടികൂടാനുള്ള നടപടികള്‍ ആരംഭിച്ചതിനു പിന്നാലെയാണ്‌ ക്രാള്‍ നിര്‍മാണവും കുങ്കിയാനകളെ എത്തിക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നത്‌. ഓഗസ്‌റ്റ് 30ന്‌ മോഴയാനയെ കണ്ടെത്താനുള്ള തിരച്ചില്‍ വനംവകുപ്പ്‌ ഊര്‍ജിതമാക്കിയതായി റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ആനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ്‌ മയക്കുവെടിവച്ച്‌ പിടികൂടുകയായിരുന്നു ലക്ഷ്യം. കാട്ടാന വന്യജീവി സങ്കേതത്തിനുള്ളിലാണെന്നാണ്‌ വനംവകുപ്പിന്റെ പുതിയ വിലയിരുത്തല്‍. ആന ഫാമിലേക്ക്‌ ഇറങ്ങുന്നതിനു മുന്‍പുതന്നെ കുങ്കിയാനകളെ അവിടെ എത്തിക്കാനാണ്‌ നീക്കം. കുങ്കിയാനകളുടെ ഗന്ധം തിരിച്ചറിഞ്ഞ്‌ കെ.എം ഒന്ന്‌ ഫാമിലേക്ക്‌ കടക്കാതിരിക്കാനുള്ള സാധ്യത കൂടി പരിഗണിച്ചാണ്‌ ഇവയെ എത്തിക്കുന്ന സമയം ക്രമീകരിക്കുന്നത്‌.
ക്രാള്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനും കുങ്കിയാനകളുടെ സാന്നിധ്യത്തിനും അനുസരിച്ചായിരിക്കും തുടര്‍നടപടികള്‍. ആനയുടെ നീക്കവും സാന്നിധ്യവും നിരീക്ഷിച്ചശേഷം മയക്കുവെടി ഉള്‍പ്പെടെയുള്ള നടപടികളിലേക്ക്‌ കടക്കാനാണ്‌ വനംവകുപ്പിന്റെ തീരുമാനം. പുനരധിവാസ മേഖലയിലെ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഭീഷണിയായ മോഴയാനയെ പിടികൂടാനുള്ള നടപടികള്‍ വൈകുന്നതിനെതിരെ നേരത്തെ ആശങ്ക ഉയര്‍ന്നിരുന്നു. പുതിയ ക്രമീകരണങ്ങളോടെ ദൗത്യം വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ്‌ നാ-ട്ടുകാര്‍.

Post a Comment

Previous Post Next Post
Join Our Whats App Group