Join News @ Iritty Whats App Group

ഇറാൻ ഭരണകൂടത്തെ തകർക്കണമോ?; യുദ്ധം അവസാനിപ്പിക്കാൻ അന്തിമ തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഇറാൻ ഭരണകൂടത്തെ തകർക്കണമോ?; യുദ്ധം അവസാനിപ്പിക്കാൻ അന്തിമ തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്ന് ട്രംപ്


ഇറാനെതിരായ നിലപാട് കൂടുതൽ കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ ഭരണകൂടത്തെ പൂർണമായി തകർക്കണമോ എന്നതിൽ ഉടൻ അന്തിമ തീരുമാനമെടുക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഇറാന്റെ എണ്ണക്കയറ്റുമതി തടയുന്നതിനായി അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം പൂർണ വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതിനിടെ, ഫെബ്രുവരി 28ന് ഇറാനിൽ അമേരിക്ക നടത്തിയ രണ്ട് വ്യോമാക്രമണങ്ങൾ യുദ്ധക്കുറ്റമായി കണക്കാക്കാൻ മതിയായ തെളിവുകളുണ്ടെന്ന യുഎൻ അന്വേഷണ ദൗത്യത്തിന്റെ കണ്ടെത്തൽ വൈറ്റ് ഹൗസ് തള്ളി. മിനാബിലെ പ്രാഥമിക വിദ്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 168 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി ഇറാൻ യുഎന്നിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു.

ഇറാനിലെ ഭരണകൂടത്തെ താഴെയിറക്കണമെന്ന നിലപാട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആവർത്തിച്ചു. ഇറാൻ ഭരണകൂടത്തെ തകർക്കുന്നതിനൊപ്പം ഹിസ്ബുള്ളയെയും ഹമാസിനെയും പൂർണമായി നശിപ്പിക്കണമെന്നാണ് നെതന്യാഹുവിന്റെ പ്രസ്താവന. സെപ്റ്റംബർ 17ന് നടന്ന ലിക്കുഡ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു പരാമർശം.

ഒക്ടോബർ 27നാണ് ഇസ്രയേലിൽ ദേശീയ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇറാനെതിരായ സൈനിക നടപടികളും സുരക്ഷാ വിഷയങ്ങളും പ്രധാന ചർച്ചയാകുകയാണ്. ഇറാൻ ഭരണകൂടത്തിന്റെ തകർച്ചയാണ് ലക്ഷ്യമെന്ന് നെതന്യാഹു നേരത്തെയും വ്യക്തമാക്കിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group