Join News @ Iritty Whats App Group

പൊലിസ് ജില്ലകളിൽ നാലാം ശനിയാഴ്ച ഇനിമുതൽ അഭിനന്ദന ദിനം

പൊലിസ് ജില്ലകളിൽ നാലാം ശനിയാഴ്ച ഇനിമുതൽ അഭിനന്ദന ദിനം


തി​രു​വ​ന​ന്ത​പു​രം: പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ക​യും അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത്തെ എ​ല്ലാ പൊ​ലി​സ് ജി​ല്ല​ക​ളി​ലും എ​ല്ലാ മാ​സ​വും നാ​ലാ​മ​ത്തെ ശ​നി​യാ​ഴ്ച “അ​ഭി​ന​ന്ദ​ന ദി​ന’​മാ​യി (അ​പ്രീ​സി​യേ​ഷ​ൻ ഡേ) ​ആ​ച​രി​ക്കാ​ൻ ക്ര​മ​സ​മാ​ധാ​ന വി​ഭാ​ഗം എ​ഡി​ജി​പി പി. ​വി​ജ​യ​ൻ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ആ​ത്മ​വീ​ര്യം വ​ർ​ധി​പ്പി​ക്കു​ക, ക​ർ​ത്ത​വ്യ​നി​ർ​വ​ഹ​ണ​ത്തി​ൽ മി​ക​വ് കൈ​വ​രി​ക്കു​ന്ന​തി​ന് അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, പൊ​ലി​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​വും സ​ഹ​ക​ര​ണ​വും വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ഈ ​സം​രം​ഭ​ത്തി​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ.

ജി​ല്ലാ/​യൂ​ണി​റ്റ് ആ​സ്ഥാ​ന​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ൽ, മു​ൻ മാ​സ​ത്തി​ൽ മി​ക​ച്ച സേ​വ​നം, മാ​തൃ​കാ​പ​ര​മാ​യ പെ​രു​മാ​റ്റം, മി​ക​ച്ച അ​ന്വേ​ഷ​ണ മി​ക​വ്, ധീ​ര​താ​പ്ര​വ​ർ​ത്ത​നം, ക​ർ​ത്ത​വ്യ​നി​ർ​വ​ഹ​ണ​ത്തി​ലെ സ​മ​ർ​പ്പി​ത പ്ര​ക​ട​നം തു​ട​ങ്ങി​യ​വ കാ​ഴ്ച​വ​ച്ച പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ടെ​ത്തി ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​മാ​ർ ആ​ദ​രി​ക്കേ​ണ്ട​താ​ണെ​ന്ന് നി​ർ​ദേ​ശ​ത്തി​ലു​ണ്ട്. കൂ​ടാ​തെ, പൊ​തു​സു​ര​ക്ഷ​യ്ക്കാ​യി പ്ര​വ​ർ​ത്തി​ച്ച​വ​ർ, പൊ​ലി​സി​ന് വി​ല​പ്പെ​ട്ട സ​ഹാ​യം ന​ൽ​കി​യ​വ​ർ എ​ന്നി​ങ്ങ​നെ ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​ക​ളെ ക​ണ്ടെ​ത്തി ആ​ദ​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

ഇ​ത്ത​ര​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പൗ​ര​ന്മാ​ർ​ക്കും അ​ഭി​ന​ന്ദ​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, മെ​മ​ന്‍റോ​ക​ൾ അ​ല്ലെ​ങ്കി​ൽ അ​നു​യോ​ജ്യ​മാ​യ മ​റ്റ് അം​ഗീ​കാ​ര​ങ്ങ​ൾ ന​ൽ​കി, സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ആ​ദ​രി​ക്കേ​ണ്ട​താ​ണെ​ന്നാ​ണ് എ​ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം.

എ​ല്ലാ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​മാ​രും അ​ഭി​ന​ന്ദ​ന ദി​ന പ​രി​പാ​ടി​യി​ൽ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണം. സോ​ണ​ൽ ഐ​ജി​മാ​രും റേ​ഞ്ച് ഡി​ഐ​ജി​മാ​രും സാ​ധ്യ​മാ​കു​ന്നി​ട​ത്തെ​ല്ലാം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ നാ​ലാ​മ​ത്തെ ശ​നി​യാ​ഴ്ച പ​രി​പാ​ടി ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ, അ​തി​ന് മു​മ്പാ​യി അ​തേ മാ​സ​ത്തി​ൽ ത​ന്നെ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്ക​ണം. ഓ​രോ മാ​സ​വും അ​ഭി​ന​ന്ദി​ക്ക​പ്പെ​ടു​ന്ന പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ൾ, അം​ഗീ​ക​രി​ക്ക​പ്പെ​ട്ട മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ സ്വ​ഭാ​വം ഉ​ൾ​പ്പെ​ടെ ജി​ല്ലാ ത​ല​ത്തി​ൽ ഡോ​ക്യു​മെ​ന്‍റ് ചെ​യ്യ​ണം.

പ​രി​പാ​ടി​യു​ടെ റി​പ്പോ​ർ​ട്ടും ഫോ​ട്ടോ​ക​ളും തു​ട​ർ​ന്നു​ള്ള മാ​സ​ത്തി​ലെ ഒ​ന്നാം തീ​യ​തി​ക്ക് മു​മ്പാ​യി ക്ര​മ​സ​മാ​ധാ​ന​വി​ഭാ​ഗം എ​ഡി​ജി​പി​ക്ക് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group