Join News @ Iritty Whats App Group

ശബരിമലയിലെ സ്വർണക്കിരീടം സുരക്ഷിതം; കാണാതായെന്ന വാർത്ത തള്ളി ദേവസ്വം ബോർഡ്, മറ്റ് വസ്തുക്കളിലെ പരിശോധന തുടരുന്നു

ശബരിമലയിലെ സ്വർണക്കിരീടം സുരക്ഷിതം; കാണാതായെന്ന വാർത്ത തള്ളി ദേവസ്വം ബോർഡ്, മറ്റ് വസ്തുക്കളിലെ പരിശോധന തുടരുന്നു


ശബരിമലയിൽ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോർഡ്. വിഷയത്തിൽ തിരുവാഭരണം കമ്മീഷണർ ബോർഡിന് വിശദീകരണം നൽകി. മറ്റ് ചില വസ്തുക്കളുമായി ബന്ധപ്പെട്ട സംശയങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഇതിൽ പരിശോധന തുടരുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ 2012ൽ ശബരിമലയിൽ സമർപ്പിച്ച 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാതായെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. ദേവസ്വം രജിസ്റ്ററിൽ കിരീടത്തിന്റെ കണക്കുണ്ടായിരുന്നെങ്കിലും ആറന്മുളയിലെ സ്ട്രോങ്ങ് റൂമിലുള്ളത് മുക്കുപണ്ടമാണോ എന്ന സംശയമാണ് ഉയർന്നത്. നിലവിൽ കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്.

ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ കണക്കെടുപ്പ് തുടരുകയാണ്. മറ്റ് വസ്തുക്കളുമായി ബന്ധപ്പെട്ട പരിശോധനകൾ പൂർത്തിയാക്കിയ ശേഷം അന്തിമ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും. ശബരിമലയിൽ ഭക്തർ സമർപ്പിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ അവിടത്തെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിക്കാതെ ആറന്മുളയിലെ സുരക്ഷിതമായ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റണമെന്നാണ് ചട്ടം.

Post a Comment

أحدث أقدم
Join Our Whats App Group