ഇരിട്ടി പുന്നാട് സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു
ഇരിട്ടി, മുഴക്കുന്ന് ആറളം പോലീസ് സ്റ്റേഷനുകളിലും ഇരിട്ടി , മട്ടന്നൂർ എക്സൈസ് റേഞ്ചുകളിലായാണ് കേസുകൾ നിലവിലുള്ളത്. വധശ്രമം, നാടൻചാരായ നിർമ്മാണം, സ്ഫോടകവസ്തുക്കൾ നിർമ്മിക്കുക അനധികൃതമായി കൈവശം വെക്കുക, മാരകായുധങ്ങൾ ഉപയോഗിച്ച് ലഹളയുണ്ടാക്കൽ, വീടുകയറി അക്രമം എന്നിവയാണ് നിലവിലുള്ള കേസുകൾ. ഇയാളുടെ ഭാര്യ പാർവതിയും നിരവധിതവണ കഞ്ചാവ് കടത്തിയതിനും സൂക്ഷിച്ചതിനും പോലീസിന്റെയും എക്സൈസിന്റെയും കേസുകളിൽ പ്രതിയാണ്.
കഴിഞ്ഞ ജൂലായ് മാസം 29ന് ഇരിട്ടി പഴയ ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോപ്ലക്സിൽ വെച്ച് മട്ടന്നൂർ കോളാരി സ്വദേശി നാസറിനെ സുഭാഷും ഇയാളുടെ ഭാര്യയും ചേർന്ന് ആക്രമിച്ചിരുന്നു. കല്ലും സിമിന്റ് കട്ടകളും കൊണ്ടുള്ള അക്രമത്തിൽ സാരമായി പരിക്കേറ്റ നാസറിനെ ഇരിട്ടി താലൂക്ക് ആശുപത്രയിൽ പ്രവേശിപ്പിച്ചു. ലഹരിക്കടത്തും അക്രമവുമടക്കം പതിനാറോളം കേസുകളിൽ പ്രതിയാണ് സുഭാഷ് എന്ന് അന്ന് പോലീസ് പറഞ്ഞിരുന്നു.
Post a Comment