Join News @ Iritty Whats App Group

ജപ്പാനിലെ ജോലിസ്ഥലത്ത് കാണാതായ ഇരിട്ടി സ്വദേശിനി ട്രെയിൻ തട്ടി മരിച്ച നിലയിൽ

ജപ്പാനിലെ ജോലിസ്ഥലത്ത് കാണാതായ ഇരിട്ടി സ്വദേശിനി ട്രെയിൻ തട്ടി മരിച്ച നിലയിൽ


ഇരിട്ടി: ജപ്പാനിലെ ജോലിസ്ഥലത്തെ കാണാതായ ഇരിട്ടി സ്വദേശിനിയായ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശന്റെയും ബീനയുടെയും മകൾ വി. ദേവികയെയാണ് (22)ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്News

ലാബ് ടെക്നീഷ്യൻ പഠനം പൂർത്തിയാക്കിയ ദേവിക ജപ്പാനിലെ ഇഗലൊ ചൊവൻ സോഷ്യൽ വെൽഫെയർ കോർപ്പറേഷനിൽ നഴ് സിങ് അസിസ്‌റ്റൻ്റായി ജോലി ചെയ്യുകയായിരുന്നു. മൂന്നു വർഷത്തെ കരാർ കാലാവധിയിൽ ആറുമാസം മുൻപാണ് ജോലിയിൽ പ്രവേശിച്ചത്.

ദേവികയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ മുഖ്യമന്ത്രിയടക്കമുള്ള വർക്ക് പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് ദേവികയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയതായി വിവരം ലഭിച്ചിരിക്കുന്നത്.

ജപ്പാനിലെ കമിഗാഹാരയിലാണ് സംഭവം. ബുധനാഴ്ച്ച ഇന്ത്യൻ പ്രാദേശിക സമയം രാത്രി 10.20നാണ് സംഭവം.

മൃതദേഹത്തിന് സമീപത്തുനിന്ന് കിട്ടിയ ഐഡി കാർഡിലൂടെയാണ് മരിച്ചത് ദേവികയാണെന്ന് തിരിച്ചറിഞ്ഞത്. യുവതി ജപ്പാനിൽ മരിച്ചെന്ന വിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.

നഴ്സിംഗ് കെയർ ജോലിക്കായി ആറു മാസം മുമ്പാണ് യുവതി ജപ്പാനിൽ എത്തിയത്. മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരുന്നതിൽ പ്രാദേശിക ഭരണകൂടം ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ട്. ഇവ നീക്കുന്നതിനായി ഇന്ത്യൻ എംബസിയുടെ സഹായം തേടിയിരിക്കുകയാണ് ബന്ധുക്കളും പ്രവാസി സംഘടനകളും.

Post a Comment

Previous Post Next Post
Join Our Whats App Group