ആറളം ടൗണിന് സമീപം വീണ്ടും കാട്ടാന എത്തി കൃഷികൾ നശിപ്പിച്ചു
ഇരിട്ടി :ആറളം ഫാമിലെ കാട്ടാനഭീതി ആറളം ടൗണി ലേക്കും. ഒരുമാസത്തിനിട യിൽ മൂന്നാം തവണയാണ് ടൗണിന് സമീപം ആനയെ ത്തുന്നത്. ഒറ്റയാനായും കൂ ട്ടമായും ആനകൾ എത്താൻ തുടങ്ങിയതോടെ മേഖല യിൽ ജനങ്ങൾ വലിയ ഭീതി യിലാണ്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് ആറളം പൊതിയോടൻമുക്കിൽ പൂ വ്വനാഞ്ഞി അഹമ്മദ് ഹാജി യുടെ പറമ്പിൽ കാട്ടാനയെ ത്തിയത്. ആറളം ഫാമിൽനി ന്ന് ആറളം പുഴ കടന്നാണ് ആനകൾ ജനവാസമേഖല യിലെത്തുന്നത്. പറമ്പിലെ മുപ്പതോളം കുലച്ചതും കുലയ്ക്കാറാതുമായ വാഴകൾ ക്കൊപ്പം നിരവധി കവുങ്ങുകളും തെങ്ങുകളും ആനകൾ നശിപ്പിച്ചു.
അഹമ്മദ് ഹാജിയുടെ വീട്ടിൽ ആരും താമസ മില്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. പാണംബ്രോൻ നൗഷാദ്, പാണംബ്രോൻ ശരീഫ, താഹിറ എന്നിവരുടെ വീടുകൾക്ക് സമീ പത്തുകൂടിയാണ് ഒറ്റയാൻ പോയത്. രാത്രി പത്തുമണി യോടെ പറമ്പിൽനിന്ന് വാ ഴകൾ ഒടിക്കുന്ന ശബ്ദം കേ ട്ടതിനെത്തുടർന്ന് നൗഷാദി ന്റെ ഭാര്യ വനംവകുപ്പിനെ വിവരമറിയിക്കുകയായിരു ന്നു. ആർ.ആർ.ടി. സംഘം സ്ഥലത്തെത്തിയെങ്കിലും പു ലർച്ചെ ഒരുമണിയോടെയാ ണ് ഒറ്റയാനെ വനമേഖലയി ലേക്ക് തുരത്താനായത്.
രണ്ടാഴ്ച മുൻപും സമീപത്തെ പറമ്പുകളിൽ കാട്ടാനക്കൂട്ടമെത്തി വൻ കൃഷി നാശം വരുത്തിയിരുന്നു. ആറളം ഫാമിൽ താവളമാ ക്കിയ ആനകൾ പുഴയിലെ ജലനിരപ്പ് കുറഞ്ഞതോടെ യാണ് പുഴ കടന്ന് ജനവാസ മേഖലയിലേക്ക് എത്തുന്ന തെന്നാണ് പ്രദേശവാസി കൾ പറയുന്നത്. ആനകൾ ഫാമിൽനിന്ന് ജനവാസമേഖ ലയിലേക്ക് കടക്കുന്നത് തട യാൻ ഫലപ്രദമായ സംവി ധാനമില്ല. ഫാമിൽ താവളമാ ക്കിയ ആനക്കൂട്ടത്തെ വന ത്തിലേക്ക് തുരത്തുന്നതിന് നടപ്പാക്കുന്ന ഓപ്പറേഷൻ ഗജമുക്തിയും പര്യാപ്തമല്ലെ ന്നാണ് പ്രദേശവാസികളുടെ പരാതി. തൊഴലിടങ്ങളിൽ നിന്നും മറ്റും രാത്രി വീടുകളി ലേക്ക് മടങ്ങുന്നവർക്കാണ് വലിയ ഭീഷണി. ചെറുവഴി കളിലൂടെ പോകുന്നവർക്ക് വലിയ ഭീഷണിയാണിത്
Post a Comment