കണ്ണൂരിലെ സിപിഎം നേതാക്കള്‍ക്കുള്ള അനധികൃത പോലീസ് സുരക്ഷയില്‍ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു നേതാവ് ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി
കണ്ണൂർ : കണ്ണൂർ ജില്ലയിലെ സിപിഎം നേതാക്കളായ എ എൻ ഷംസീർ, ഇ പി ജയരാജൻ,പി ജയരാജൻ, പ്രതിപക്ഷ നേതാവ് ആയിട്ടുള്ള പിണറായി വിജയൻ എന്നിവരുടെ വസതിക്ക് മുന്നിലുള്ള സുരക്ഷ പോലീസ് ഉദ്യോഗസ്ഥരുടെ വിന്യാസത്തില്‍ കൃത്യമായ അന്വേഷണം ഉണ്ടാവണമെന്നും കൃത്യമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണോ ഇത്തരം വിന്യാസമെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കി.
മുൻ സ്പീക്കറായിരുന്ന എ എൻ ഷംസീർ നിലവില്‍ കണ്ണൂരാണ് താമസമാക്കുന്നതെന്നും തലശ്ശേരിയിലെ അവരുടെ വസതിക്ക് മുന്നില്‍ 3 പോലീസ് ഉദ്യോഗസ്ഥർ വെറുതെയിരിക്കുന്നുവെന്നും പരാതിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ എട്ട് പോലീസ് ഉദ്യോഗസ്ഥരുടെ ആവശ്യമുണ്ടോയെന്നും സേനയില്‍ ഉദ്യോഗസ്ഥരുടെ ലഭ്യതയില്‍ ഉള്‍പ്പെടെ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ എം എല്‍ എ മാർ കൂടിയല്ലാത്ത ഇ പി ജയരാജൻ, എ എൻ ഷംസീർ, പി ജയരാജൻ എന്നിവരുടെ ഉള്‍പ്പെടെ വസതിക്ക് മുന്നില്‍ പോലീസ് സുരക്ഷ ഉദ്യോഗസ്ഥരുടെ വിന്യാസം കൃത്യമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ആണോയെന്ന് പരിശോധിക്കണമെന്നും സുരക്ഷ ഉദ്യോഗസ്ഥരുടെ വിന്യാസത്തില്‍ കൃത്യമായ മാനദണ്ഡം ഉറപ്പാക്കണമെന്നും പരാതിയില്‍ പറയുന്നു. കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലാണ് ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയത്.
إرسال تعليق