ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ; ഷൂട്ടിങിൽ വിദർശ കെ വിനോദിന് വെള്ളി
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിങിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ് മെഡൽ നേടുന്ന ആദ്യ മലയാളിയായിരിക്കുകയാണ് വിദർശ. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശയ്ക്ക് മെഡൽ ലഭിച്ചത്. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദർശ.</p><p>വിദർശ അടക്കം മൂന്ന് പേരടങ്ങുന്ന ടീമാണ് മെഡൽ നേടിയത്. വിദർശയുടെ ആദ്യത്തെ ഏഷ്യൻ ഗെയിംസാണിത്. ആദ്യമായി പങ്കെടുത്ത ഏഷ്യൻ ഗെയിംസിൽ തന്നെ മെഡൽ ലഭിച്ചതിൽ ഒരുപാടു സന്തോഷമുണ്ടെന്ന് വിദർശ പറഞ്ഞു. കുടുംബത്തിന്‍റെയും കോച്ചിന്‍റെയുമെല്ലാം പിന്തുണയോടെയാണ് ഇവിടെ വരെ എത്താൻ കഴിഞ്ഞതെന്ന് വിദർശ പറഞ്ഞു. 50 മീറ്റർ റൈഫിൾ ഇനത്തിലും വിദർശ മത്സരിക്കുന്നുണ്ട്. ഇന്നത്തെ മെഡൽ വലിയ ആത്മവിശ്വാസം നൽകുന്നുണ്ടെന്ന് വിദർശ പറഞ്ഞു
إرسال تعليق