പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളം; അമേരിക്കൻ ആക്രമണത്തിന് തിരിച്ചടിച്ച് ഇറാൻ, രണ്ട് കപ്പലുകളും എട്ട് എണ്ണ ടാങ്കറുകളും ആക്രമിച്ചു
പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ. രണ്ട് അമേരിക്കൻ കപ്പലുകളും എട്ട് എണ്ണ ടാങ്കറുകളും ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. അഞ്ച് ഇറാനിയൻ കപ്പലുകൾക്ക് നേരെ അമേരിക്കൻ സേന ആക്രമണം നടത്തിയതിന് പിന്നാലെയാണ് ജോർദാനിലെ യുഎസ് സൈനിക താവളത്തിലേക്ക് ഇറാൻ തിരിച്ചടിച്ചത്. 27 ഇറാനിയൻ എയർലൈനുകൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
അമേരിക്കൻ പിന്തുണയോടെ ബദൽ കപ്പൽപാതകളിലൂടെ സഞ്ചരിച്ച 10 കപ്പലുകൾക്ക് നേരെയും ആക്രമണമുണ്ടായതായി ഇറാൻ അറിയിച്ചു. ഒമാൻ ഉൾക്കടലിൽ നാല് എണ്ണക്കപ്പലുകളും ഖാർഗ് ദ്വീപിന് സമീപം ഒരു എണ്ണക്കപ്പലും അമേരിക്ക തകർത്തതായി റിപ്പോർട്ടുണ്ട്. ഇറാന്റെ പടക്കപ്പൽ ആക്രമണത്തിനുള്ള പ്രതികാര നടപടിയാണിതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
അതിനിടെ, സൗദി അറേബ്യയിലെ നാല് നഗരങ്ങളിൽ ഹൂതി ആക്രമണമുണ്ടായതിന് പിന്നാലെ യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ സൗദിയും യെമൻ സർക്കാർ സേനയും തിരിച്ചടിക്കുകയാണ്. സംഘർഷം കൂടുതൽ വ്യാപിച്ചതോടെ പശ്ചിമേഷ്യയിൽ സൈനിക നീക്കങ്ങൾ ശക്തമായി. ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡും പ്രത്യാക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
Post a Comment