Join News @ Iritty Whats App Group

‘ഓപ്പറേഷൻ തൂഫാൻ വരുത്തിയത് വലിയ സാമൂഹിക മാറ്റം’: രമേശ് ചെന്നിത്തല

‘ഓപ്പറേഷൻ തൂഫാൻ വരുത്തിയത് വലിയ സാമൂഹിക മാറ്റം’: രമേശ് ചെന്നിത്തല


സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ‘ഓപ്പറേഷൻ തൂഫാൻ’ നടപടികൾ വലിയ സാമൂഹിക മാറ്റമാണ് ഉണ്ടാക്കിയതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രവാസികൾക്ക് ഇപ്പോൾ ധൈര്യമായി തങ്ങളുടെ മക്കളെ പഠനാവശ്യങ്ങൾക്കായി നാട്ടിലേക്ക് അയക്കാൻ സാധിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

ഈ നടപടികൾക്ക് പ്രവാസ ലോകത്തുനിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും ഇക്കഴിഞ്ഞ ഓണക്കാലത്ത് ഇതിന്റെ മാറ്റം വ്യക്തമായി പ്രകടമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവരെയുള്ള നടപടികളുടെ വിശദമായ ഫലം വിലയിരുത്തി എട്ടാം തീയതി ജനങ്ങളെ അറിയിക്കുമെന്നും ചെന്നിത്തല ഗൾഫ് സന്ദർശനത്തിനിടെ വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group