ആണ്‍ സുഹൃത്തിനൊപ്പം പാര്‍ക്കിലിരിക്കവെ മര്‍ദ്ദിച്ചു; യുവതിയുടെ പരാതിയില്‍ സഹോദരനെതിരെ കേസ്
കണ്ണൂര്‍: ആണ്‍ സുഹൃത്തിനൊപ്പം പാര്‍ക്കിലിരിക്കവെ സഹോദരന്‍ മര്‍ദ്ദിച്ചെന്ന യുവതിയുടെ പരാതിയില്‍ കേസ്. ചമ്പാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് സഹോദരനെതിരെ കേസെടുത്തത്.
കണ്ണൂര്‍ തലശ്ശേരി കോടതിക്ക് സമപീമുള്ള പാര്‍ക്കില്‍ വെച്ചാണ് പരാതിക്കാസ്പദമായ സംഭവം.
മുഖത്ത് അടിച്ചെന്നും ലഹരി വില്‍ക്കാനെന്ന് പറഞ്ഞ് സഹോദരന്‍ അധിക്ഷേപിച്ചെന്നും യുവതി ആരോപിക്കുന്നു. നേരത്തെയും ഇത്തരത്തില്‍ സഹോദരന്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്നും പിതാവ് കഴുത്തില്‍ കയറിട്ട് കൊല്ലാന്‍ നോക്കിയെന്നും യുവതി പരാതിയില്‍ പറയുന്നു.
Post a Comment