ഇരിട്ടി സ്വദേശിനിയായ യുവതിയെ ജപ്പാനിലെ ജോലിസ്ഥലത്ത് കാണാതായതായി പരാതി
ഇരിട്ടി: മലയാളി യുവതിയെ ജപ്പാനിലെ ജോലിസ്ഥലത്ത് കാണാതായതായി പരാതി. ഇരിട്ടി നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശന്റെയും ബീനയുടെയും മകൾ വി. ദേവികയെ (22) ആണ് കാണാതായത്. ജപ്പാനിലെ ഇഗലൊ ചൊവൻ സോഷ്യൽ വെൽഫെയർ കോർപ്പറേഷനിൽ നഴ്‌സിങ് അസിസ്റ്റന്റായി ജോലിചെയ്യുകയായിരുന്നു. മൂന്നു വർഷത്തെ കരാർ കാലാവധിയിൽ ആറുമാസം മുൻപാണ് ജോലിയിൽ പ്രവേശിച്ചത്. ലാബ് ടെക്നീഷ്യൻ പഠനം പൂർത്തിയാക്കിയ ദേവിക ജപ്പാനിൽ നഴ്സിങ് അസിസ്റ്റന്റായാണ് ജോലിചെയ്തിരുന്നത്. ബന്ധുക്കൾ മുഖ്യമന്ത്രി വി.ഡി. സതീശൻ, എം .പിമാരായ കെ.സി. വേണുഗോപാൽ, കെ. സുധാക രൻ, സജീവ് ജോസഫ് എം .എൽ.എ. എന്നിവർക്ക് പരാതി നൽകി.
Post a Comment