Join News @ Iritty Whats App Group

അധ്യാപകരുടെയും വിദ്യാ‍ർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പ്രചരിപ്പിച്ചു; കോളേജ് വിദ്യാർത്ഥിക്കെതിരെ കേസ്

അധ്യാപകരുടെയും വിദ്യാ‍ർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പ്രചരിപ്പിച്ചു; കോളേജ് വിദ്യാർത്ഥിക്കെതിരെ കേസ്


കൊച്ചി തൃക്കാക്കരയിലെ ഭാരത് മാതാ കോളേജില്‍ മോർഫിംഗ് പരാതി. കോളേജ് വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. കോളേജിലെ അധ്യാപകരുടെയും വിദ്യാ‍ർത്ഥികളുടെയും ഫോട്ടോ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നാണ് പരാതി.

ബിബിഎ വിദ്യാർത്ഥി ശ്രീഹരിക്കെതിരെയാണ് അശ്ലീല ഫോട്ടോകൾ ടെലഗ്രാമിലൂടെയും ഇൻസ്റ്റയിലൂടെയും മോർഫിംഗ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതി ഉയര്‍ന്നത്. തുടർന്ന് കോളേജിൽ നിന്ന് ഇയാളെ പുറത്താക്കി. കോളേജ് പ്രിൻസിപ്പാൾ ഓഫീസിന് മുന്നിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുകയാണ്.

പൂർവ വിദ്യാർത്ഥി അധ്യാപികയ്ക്ക് വിവരം നൽകുകയായിരുന്നു. അടുത്ത ദിവസം മാനേജ്മെന്റ് പരാതി പരിശോധിച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ സൈബർ പൊലീസിന്റെ സഹായം തേടിയിട്ടുണ്ടെന്നും പ്രിൻസിപ്പാൾ കൂട്ടിച്ചേര്‍ത്തു.

Post a Comment

أحدث أقدم
Join Our Whats App Group