Join News @ Iritty Whats App Group

കീഴ്പ്പള്ളി അത്തിക്കലിൽ വീട്ടമ്മയെ ആക്രമിച്ച കീഴ്പ്പള്ളി അത്തിക്കലിൽ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

കീഴ്പ്പള്ളി അത്തിക്കലിൽ വീട്ടമ്മയെ ആക്രമിച്ച കീഴ്പ്പള്ളി അത്തിക്കലിൽ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു


ഇരിട്ടി: ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി അത്തിക്കലിൽ കാട്ടുപന്നിയുടെ അക്രമത്തിൽ വീട്ടമ്മക്ക് ഗുരുതര പരിക്ക്. മേനമ്പടത്ത് ടോമിയുടെ ഭാര്യ സുജാത (52) ക്കാണ് കാട്ടുപന്നിയുടെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റത്. കീഴ്പ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പ്രാഥമിക ചികിത്സക്ക് ശേഷം സുജാതയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

രാവിലെ 10 മണിയോടെ വീടിനോട് ചേർന്ന സ്വന്തം കൃഷിയിടത്തിൽ കപ്പ പറിക്കാൻ എത്തിയപ്പോഴായിരുന്നു പന്നിയുടെ അക്രമണം. സമീപത്തെ കുറ്റിക്കാട്ടിൽ മറഞ്ഞിരുന്ന കാട്ടുപന്നി സുജാതയെ ആക്രമിക്കുകയായിരുന്നു. ഇവരുടെ കഴുത്തിലാണ് അഴത്തിൽ മുറിവേറ്റിരിക്കുന്നത്. കുറച്ചു ദിവസങ്ങളായി കാട്ടുപന്നിയെ മേഖലയിൽ കണ്ടിരുന്നതായി പ്രദേശവാസികൾ പറയുന്നു .

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ , വൈസ് പ്രസിഡന്റ് ജിമ്മി അന്തീനാട്ട്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോർജ് ആലാംപള്ളി എന്നിവർ പന്നിയെ വെടിവെച്ചുകൊല്ലാൻ തീരുമാനിക്കുക ആയിരുന്നു . ആക്രമണംനടന്നതിന് സമീപത്തായി പന്നി ഉണ്ടെന്ന് മനസ്സിലാക്കിയതോടെ പഞ്ചായത്തിന്റെ ഷൂട്ടർമാരായ കുര്യൻ കൈപ്പനാനിക്കൽ, ജോബി സെബാസ്റ്റ്യൻ, പി.എം. മാത്യു എന്നിവർ സ്ഥലത്തെത്തി പന്നിയെ വെടിവെച്ചു കൊല്ലുക ആയിരുന്നു . സംഭവം അറിഞ്ഞ് വനം വകുപ്പും, എസ്ഐ എൻ. രാജീവന്റെ നേതൃത്വത്തിൽ ആറളം പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി . വെടിവെച്ചുകൊന്ന പന്നിയെ നിയമ പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കി സംസ്കരിച്ചു .

കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ സുജാതക്ക് ചികിത്സ സഹായം ഉൾപ്പെടെയുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ വനം വകുപ്പിനോട് ആവശ്യപ്പെട്ടു. കൂടാതെ പ്രദേശങ്ങളിൽ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ അടിയന്തിരമായി വെട്ടിത്തെളിക്കണമെന്ന് സ്ഥലം ഉടമകളോട് പ്രസിഡന്റ് ആവശ്യപ്പെട്ടു. പഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവെയ്ക്കുന്നതിനായി ഒമ്പത് ഷൂട്ടർമാർക്ക് ലൈസൻസ് നൽകിയിട്ടുണ്ടെന്നും അക്രമകാരികളായ കാട്ടുപന്നികളെ കണ്ടെത്തിയാൽ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം എന്നും പ്രസിഡന്റ് പറഞ്ഞു .

Post a Comment

Previous Post Next Post
Join Our Whats App Group