തടവുകാരെ മര്‍ദിച്ചെന്ന പരാതിയില്‍ ജയില്‍ ഉദ്യോഗസ്ഥനെതിരേ കേസ്
കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ വച്ച് മർദിച്ചെന്ന തടവുകാരന്റെ പരാതിയില്‍ ജയില്‍ ഉദ്യോഗസ്ഥനെതിരേ കോടതി നിർദേശ പ്രകാരം പൊലിസ് കേസെടുത്തു.
സെൻട്രല്‍ ജയിലിലെ ഡി ബ്ലോക്കിലെ കാപ്പ തടവുകാരൻ ജലാലുദ്ദീന്റെ പരാതയില്‍ പ്രിസണ്‍ ഓഫിസർ ജിഷ്ണുവിനെതിരെയാണ് ടൗണ്‍ പൊലിസ് കേസെടുത്തത്.
ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ തന്നെയും സഹതടവുകാരായ അതുല്‍ കൃഷ്ണ, ഷാബിദ്, അക്ഷയ്, ഹാരിസ് എന്നിവരെ സെല്ലിനകത്തുവച്ച് മർദിച്ചെന്നാണ് പരാതി. സംഭവത്തില്‍ ജയില്‍ ജീവനക്കാരെ മർദിച്ചതായ പരാതിയിലും പൊലിസ് കേസെടുത്തിരുന്നു. ഈ സംഭവത്തില്‍ ടൗണ്‍ പൊലിസ് ജയിലിലെത്തി തടവുകാരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ജൂണ്‍ 30 നായിരുന്നു കേസിനാസ്പദമായ സംഭവം.
إرسال تعليق